വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ എട്ടാമത് ധനസഹായം നല്‍കുന്നത് തൃശൂര്‍ ജില്ലയിലെ പരിയാരം പഞ്ചായത്തില്‍ താമസിക്കുന്ന രണ്ടു കിഡ്നി യുടെയും പ്രവര്‍ത്തനം നഷ്ട്ടപ്പെട്ടു ആഴ്ചയില്‍ 3 പ്രാവശ്യം ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന 36 വയസുള്ള ഷാജു ജോര്‍ജ് എന്ന യുവാവിനാണ്. ഭാര്യയും 3 പെണ്‍കുട്ടികളും അടങ്ങുന്നതാണ് ഷാജുവിന്റെ കുടുംബം. പണിതീരാത്ത വീട്ടിലാണ് ഷാജുവിന്റെ കുടുബം താമസിക്കുന്നത്.
ഷാജുവിന് കിഡ്നി നല്കുവാനായി സന്നദ്ധരായി രണ്ടു പേര് മുന്നോട്ടു വന്നിട്ടുണ്ട് എങ്കിലും ശസ്ത്രക്രിയക്ക് വേണ്ടുന്ന ഭീമമായ ചിലവാണ് ഇന്ന് ഈ കുടുബം നേരിടുന്ന പ്രതിസന്ധി. ധാരാളം സുഹൃത്തുക്കള്‍ സഹായം നല്കുവാനായി മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും അതൊന്നും ചികിത്സയ്ക്ക് മതിയാവുന്നില്ല. ജൂലൈ മാസം 19 നു ഏറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ വച്ച് കിഡ്നി മാറ്റിവയ്ക്കല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ്.
ഭാര്യയും മൂന്ന് പെണ്മക്കളും അടങ്ങുന്ന കുടുബത്തിന്റെ ഏക കൈത്താങ്ങായ ഷാജുവിന്റെ ജീവന് നിലനിര്‍ത്തുന്നതിന് ഈ കുടുബം ഇന്ന് നിങ്ങളുടെ മുന്നില്‍ സഹായം യാചിക്കുകയാണ്. വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയോടൊപ്പം ഈ സഹോദരനെ സഹായിക്കുവാന്‍ സന്മനസുള്ള സുഹൃത്തുക്കള്‍ ജൂലൈ മാസം 15 നു മുന്‍പായി വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിക്കാവുന്നതാണ്
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ബാങ്ക് അക്കൗണ്ട് Details – Bank Name: H.S.B.C, Account Name: Woking Karunya Charitable Society, Sort Code: 404708, Account Number: 52287447
കുടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക – Jain Joseph: 07809702654, Siby Jose: 07875707504, Boban Sebastian: 07846165720
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല