1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2012

ലണ്ടന്‍: പണമടക്കാനുളള ഇന്‍ബില്‍റ്റ് ടെക്‌നോളജിയുമായാണ് പുതിയ ഐഫോണ്‍5 പുറത്തിറങ്ങുതെന്ന് റിപ്പോര്‍ട്ട്. സ്മാര്‍ട്ട് ഫോണ്‍ പേയ്‌മെന്റുകള്‍ സാധ്യമാക്കുന്ന എന്‍എഫ്‌സി(നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍) സൗകര്യവുമായാണ് പുതിയ ഐഫോണ്‍ വിവണിയിലിറങ്ങാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ ഐഫോണ്‍ പ്രേമികള്‍ പുതിയ ഫോണ്‍ പുറത്തിറങ്ങുന്നത് ആകാംഷയോടെ കാത്തിരിക്കുകയാണ്.

ഫോണിന് കുറച്ച് മീറ്ററുകള്‍ക്കുളളില്‍ പ്രവര്‍ത്തിക്കുന്ന വയര്‍ലെസ് ടെക്‌നോളജിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ലോകത്താകമാനമുളള ആയിരക്കണക്കിന് സ്‌റ്റോറുകള്‍ ഇപ്പോള്‍ ഈ ടെക്‌നോളജി ഉപയോഗിക്കുന്നുണ്ട്. ആപ്പിള്‍ തങ്ങളുടെ പുതിയ ഐഫോണില്‍ ഈ സൗകര്യം ഉള്‍പ്പെടുത്തിയാല്‍ ഗൂഗിള്‍ വാലറ്റിനൊപ്പമായിരിക്കും സ്ഥാനം. നിലവില്‍ ഗൂഗിളിന്റെ സ്മാര്‍ട്ട്‌ഫോണില്‍ ഗൂഗിള്‍ വാലറ്റ് എന്ന ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുണ്ട്. ഈവര്‍ഷം പുറത്തിറങ്ങുന്ന ഐഒഎസ് 6 എന്ന പുതിയ ഫോണില്‍ ഈ വാലറ്റ് എന്ന പുതിയ ആപ്ലിക്കേഷനും ഉണ്ടാകുമെന്ന് സംസാരമുണ്ട്. ഇതില്‍ ഷോപ്പിങ്ങ് പാസ്സുകള്‍, ബോര്‍ഡിങ്ങ് പാസ്സുകള്‍, സിനിമ ടിക്കറ്റ് തുടങ്ങിയ കാര്യങ്ങള്‍ സൂക്ഷിക്കാവുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.