വീട് വാങ്ങാനോ മോര്‍ട്ട്ഗേജ് എടുക്കാനോ പണമില്ലാത്തതിനാല്‍ ദമ്പതികള്‍ ഡബിള്‍ ഡെക്കര്‍ ബസ് വീടാക്കി. ഡാനിയല്‍ ബോണ്ടും(28) ഭാര്യ സ്റ്റാസി ഡ്രിങ്ക് വാട്ടറു(20)മാണ് പണമില്ലാത്തതിനാല്‍ ഒരു ഡബിള്‍ ഡെക്കര്‍ ബസ് വാങ്ങി വീടാക്കി മാറ്റിയത്. 1991ലെ ലൈലാന്‍ഡ് ഒളിമ്പിയ മോഡല്‍ ഡബിള്‍ ഡെക്കര്‍ ബസാണ് ഇരുവരും വീടാക്കി മാറ്റിയത്.
3000 പൗണ്ടിനാണ ബസ് വാങ്ങിയത്. മറ്റൊരു 8000 പൗണ്ട് ചെലവാക്കി നാല് മാസം കൊണ്ടാണ് ഇരുവരും ഇതൊരു വീടാക്കി മാറ്റിയത്. കുടിവെളളം, വൈദ്യുതി തുടങ്ങിയ ഒരു വീട്ടിലേക്ക് വേണ്ട കാര്യങ്ങളെല്ലാം ഇതിലുമുണ്ട്. ഒരു അടുക്കള, ലോഞ്ച്, ബാത്ത് റൂം, രണ്ട് ബെഡ്റൂം, ഒരു ബാര്‍ എന്നിവയാണ് ഈ വീട്ടിലുളളത്. വാടകക്ക് എടുത്ത ഒരു സ്ഥലത്താണ് ഇരുവരും ബസ് നിര്‍ത്തിയിട്ടിരിക്കുന്നത്. ഒരു ചെറിയ ഫഌറ്റിന്റെ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ബസ് വീടാക്കിമാറ്റിയിരിക്കുന്നത് എന്ന് കാര്‍ ഇലക്ട്രീഷ്യനായ ഡാനിയല്‍ പറഞ്ഞു.
കെന്റിലെ കാന്റര്‍ബറിയില്‍ ഒരു ചെറിയ ഫഌറ്റ് സ്വന്തമാക്കണമെങ്കില്‍ 100,000 പൗണ്ട് വേണം. ഇത്രയും തുക കണ്ടെത്താനില്ലാത്തതിനാലാണ് പുതിയ ആശയം നടപ്പിലാക്കിയതെന്ന് ഡാനിയല്‍ പറഞ്ഞു. ഇത് മാത്രമായിരുന്നു ഞങ്ങളുടെ മുന്നിലുണ്ടായിരുന്ന വഴി. ഇത് ഒരു സാധാരണ വീട് പോലെ തന്നെയാണ് തങ്ങള്‍ക്ക് അനുഭവപ്പെടുന്നതെന്നും ഒരു ബസായിരുന്നു ഇതെന്ന കാര്യം തങ്ങള്‍ തന്നെ പൂര്‍ണ്ണമായും മറന്നുവെന്നും ഡാനിയല്‍ വ്യക്തമാക്കി. സമീപത്ത് തന്നെയുളള ബൗലിംഗ് അലൈയിലാണ് സ്റ്റാസ് ജോലി ചെയ്യുന്നത്. ഇതൊരു മികച്ച ആശയമാണന്നാണ് തങ്ങളുടെ സുഹൃത്തുക്കള്‍ പറയുന്നത്. വീട് വാങ്ങാന്‍ പണമില്ലാത്ത പലരും ഇത്തരമൊരു ബസ് സ്വന്തമാക്കി തങ്ങളുടെ സമീപത്ത് തന്നെ താമസിക്കാനുളള പുറപ്പാടിലാണന്നാണ് സ്റ്റാസി പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല