ലണ്ടന്‍: സണ്ടര്‍ലാന്‍ഡില്‍ പ്രവരര്‍ത്തിക്കുന്ന ഒരു ചൈനീസ് ടേക്ക് എവേയുടെ വാതിലില്‍ യേശുവിന്റെ മുഖം പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. വാതിലിലെ പെയിന്റ് പൊട്ടിപൊളിഞ്ഞും അഴുക്കുപിടിച്ചുമാണ് യേശുവിന്റം ചിത്രം ഉണ്ടായിരിക്കുന്നത്. പെട്ടന്ന് ആരും ശ്രദ്ധിക്കില്ലെങ്കിലും ശ്രദ്ധിക്കുന്നവര്‍ക്ക് ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്നതാണ് ചിത്രം. സമീപത്തുളള പളളിയിലേക്ക് നോക്കിയിരിക്കുന്ന തരത്തിലാണ് ചിത്രം രൂപപ്പെട്ടിരിക്കുന്നത്.
സണ്ടര്‍ലാന്‍ഡിലെ മെയ്‌ഹോ എന്ന ചൈനീസ് ടേക്ക് എവേയുടെ വാതിലിലാണ് ഈ അത്ഭുതം രൂപപ്പെട്ടിരിക്കുന്നത്. ടേക്ക് എവേയില്‍ ഭക്ഷണം കഴിക്കാനെത്തിയ ഇയാന്‍ റൈഡ്‌ലി, ലോറന്‍സ് ബോയ്‌സ് എന്നിവരാണ് ആദ്യം ഈ ചിത്രം ശ്രദ്ധിച്ചത്. അല്‍പ്പം മദ്യപിച്ചിരുന്ന ഇരുവരും ഭക്ഷണം കഴിക്കാനൊരുങ്ങുമ്പോളാണ് വാതിലിലേ ചിത്രം ശ്രദ്ധിക്കുന്നത്. ഇരുവരും അത്ഭുതപരതന്ത്രരായി അല്‍പ്പസമയം നിന്നുപോയി. സമീപത്തുളള സെന്റ് ലൂക്‌സ് പളളിയിലേക്ക് നോക്കിയിരിക്കുന്ന തരത്തിലാണ് ചിത്രം. നേരത്തെ മുതല്‍ ചിത്രം അവിടെ ഉണ്ടായിരുന്നിരിക്കാമെന്നും ആരും ശ്രദ്ധിക്കാതെ പോയതാകാമെന്നും ഇയാന്‍ പറയുന്നു. ചിത്രത്തെ പറ്റി ആറിയുന്നവര്‍ക്ക് ഒറ്റനോട്ടത്തില്‍ തന്നെ ചിത്രം കണ്ടെത്താന്‍ സാധിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല