സാനിയ മിര്‍സയുടെ വിമര്‍ശനത്തിനു അഖിലേന്ത്യ ടെന്നീസ് അസോസിയേഷന്റെ മറുപടി. മെരിറ്റ് മാത്രം കണക്കിലെടുത്താണ് ലിയാണ്ടര്‍ പേസിന് ഒപ്പം കളിക്കാന്‍ സാനിയയോടു നിര്‍ദേശിച്ചതെന്നും അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ലണ്ടന്‍ ഒളിമ്പിക്‌സില്‍ മിക്‌സഡ് ഡബിള്‍സ് ടെന്നീസില്‍ പേസിനൊപ്പം സാനിയയാണ് കളിക്കുകയെന്നു അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. ഇതിനോട് സാനിയ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇന്ത്യന്‍ ടെന്നീസിലെ വമ്പന്മാരായ പേസും മഹേഷ് ഭൂപതിയും തമ്മിലുള്ള പോരില്‍ തന്നെ വലിച്ചിഴച്ചെന്നും സ്ത്രീയായതിന്റെ പേരില്‍ മാത്രമാണിതെന്നും ആണ് സാനിയ വിമര്‍ശിച്ചത്.
സാനിയയുടെ വിമര്‍ശനങ്ങള്‍ അതിരുകടന്നതായി ടെന്നീസ് അസോസിയേഷന്‍ പ്രതികരിച്ചു. സാനിയയെ പോലെയുള്ള താരങ്ങള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ഖേദകരമാണ്. ഇതിന് സാനിയ പിന്നീട് പശ്ചാത്തപിക്കേണ്ടിവരുമെന്നും ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ പറഞ്ഞു.
ഇതേസമയം സാനിയയുടെ നിലപാടിനോട് യോജിപ്പാണെന്നും അനുവദിച്ചാല്‍ അവര്‍ക്കൊപ്പം കളിക്കാന്‍ തയ്യാറാണെന്നും ഭൂപതി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല