ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിവരാനുള്ള കടുത്ത ശ്രമത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍ യുവരാജ് സിംഗ്. അസുഖത്തോട് പൂര്‍ണ്ണമായും വിടപറഞ്ഞ യുവി കഴിഞ്ഞ കുറച്ചുനാളായി പരിശീലനത്തിലാണ്.
സെപ്റ്റംബറില്‍ നടക്കുന്ന വേള്‍ഡ് ട്വന്റി ട്വന്റി മാച്ചില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ഇതിനായി ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനവും തുടങ്ങി. എന്നാല്‍ അല്പനേരത്തെ പരിശീലനം പോലും തന്നെ ക്ഷീണിതനാക്കുന്നു എന്നാണ് യുവി പറയുന്നത്.
‘ കളിക്കളത്തിലേക്ക് മടങ്ങിവരാന്‍ കഴിയുക എന്നത് തന്നെ വലിയ ഭാഗ്യമാണ്. എന്നാല്‍ അല്പനേരം കളിക്കുമ്പോഴേക്കും ഞാന്‍ ക്ഷീണിതനാകുന്നു. തുടക്കമായതുകൊണ്ടാകും അങ്ങനെ. എങ്കിലും ഓരോ ദിവസം കഴിയുന്നതിനനുസരിച്ച് ഞാന്‍ മെച്ചപ്പെടുന്നുണ്ടെന്നാണ് തോന്നുന്നത് ‘- യുവി പറഞ്ഞു.
ആരോഗ്യപരമായി യുവരാജ് മികച്ച അവസ്ഥയിലല്ലെങ്കിലും ഫിറ്റ്നെസ് വീണ്ടെടുക്കാനായി കഠിനമായ പരിശീലനത്തിലാണ് താരം. തന്റെ ശരീരത്തിന്റ അവസ്ഥ വളരെ മോശമായ രീതിയിലാണെന്നും ഇതേ അസുഖം ബാധിച്ചവര്‍ക്കുമാത്രമേ ആ വേദന മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ എന്നും യുവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല