കാന്‍സറിനെതിരേയുളള മരുന്നുകളുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്ന ഒരു സമാര്‍ട്ട് ബോംബ് ബ്രട്ടീഷ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. യൂണിവേഴ്സിറ്റി ഓഫ് എഡിന്‍ബര്‍ഗ്ഗിലെ ശാസ്ത്രജ്ഞരാണ് ഈ ചെറിയ ഉപകരണം വികസിപ്പിച്ചെടുത്തത്. പല്ലേഡിയം എന്ന ലോഹം വളരെ ചെറിയ അളവില്‍ ഒരു ക്യാപ്സ്യൂളിനുളളിലാക്കിയതാണ് ഈ സ്മാര്‍ട്ട്ബോംബ്. ഇത് ട്യൂമര്‍ സെല്ലുകളിലേക്ക് നേരിട്ട് കുത്തിവെയ്ക്കുകയാണ് ചെയ്യുന്നത്. ഇത് കാന്‍സറിനെതിരായി നല്കുന്ന മരുന്നുകളുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ ഉത്തേജിപ്പിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
പല്ലേഡിയം എന്നത് ഒരു വിഷമാണ്. എന്നാല്‍ കെമിസ്ട്രിലാബുകളില് ഇതൊരു കാറ്റലിസ്റ്റ് ആയാണ് ഉപയോഗിക്കുന്നത്. സ്മാര്ട്ട്ബോംബില് പല്ലേഡിയം ഒരു ദോഷകരമല്ലാത്ത ക്യാപ്സ്യൂളില്‍ പൊതിഞ്ഞാണ് ശരീരത്തിലേക്ക് കടത്തിവിടുന്നത്. അതിനാല്‍ തന്നെ ഇത് ശരീരത്തിന് ദോഷമുണ്ടാക്കുന്നില്ലെന്ന് എഡിന്‍ബര്‍ഗ്ഗ് കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ഡോക്ടര്‍ അയ്സര്‍ അണ്സ്റ്റി- ബ്രോസ്റ്റ പറഞ്ഞു.
പ്ലലേഡിയം കൃത്യമായി ട്യുമര്‍ സെല്ലുകളില്‍ എത്തിച്ച് കഴിഞ്ഞാല്‍ പിന്നെ ഇത് മരുന്നിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കും. ഇതിനെ നമുക്ക് നിയന്ത്രിക്കാനും കഴിയും. നിലവില്‍ കീമോതെറാപ്പി പോലുളള കാന്‍സര്‍ ചികിത്സാ രീതികള്‍ക്ക് കനത്ത പാര്‍ശ്വഫലങ്ങളാണ് ഉളളത്. മുടികൊഴിച്ചില്‍ മുതല്‍ വന്ധ്യത വരെയുളള പാര്‍ശ്വഫലങ്ങളെ ചെറുക്കാന്‍ ഇതിന് കഴിയുമെന്നാണ് കരുതുന്നത്. എവിടെയാണോ മരുന്ന നല്‍കേണ്ടത് ആ ഭാഗത്തേക്ക് കൃത്യമായി മരുന്നിന്റെ ഫലമെത്തിക്കാന്‍ പുതിയ സാങ്കേതിക വിദ്യക്കാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ എഡിന്‍ബര്‍ഗ്ഗ് യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക ബ്രാഡ്ലി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല