അല്‍ഷിമേഴ്സ് പോലുളള മറവി രോഗങ്ങള്‍ തുടക്കത്തിലെ കണ്ടെത്താന്‍ പ്രയാസമാണ്. എന്നാല്‍ ഇത്തരം രോഗങ്ങള്‍ വരുന്നതിന് മുന്‍പ് ചില മുന്നറിയിപ്പുകള്‍ ശരീരം തരും. അല്‍പ്പം ശ്രദ്ധിച്ചാല്‍ ഇത്തരം മുന്നറിയിപ്പുകളിലൂടെ ഭാവിയില്‍ ഇത്തരം രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി പ്രതിരോധിക്കാന്‍ കഴിയും.
അല്‍ഷിമേഴ്സ് രോഗത്തിന്റെ തുടക്കത്തില്‍ കാണുന്ന ലക്ഷണങ്ങള്‍
> ദിവസവും എടുക്കുന്ന സാധനങ്ങള്‍ സ്ഥാനം തെറ്റിച്ച് വെക്കുക, അല്ലെങ്കില്‍ മാറ്റിവെക്കുക, പിന്നീട് ഈ സാധനങ്ങള്‍ താനാണ് സ്ഥാനം തെറ്റിച്ച് വച്ചതെന്ന് മറന്നു പോകും അല്ലെങ്കില്‍ നിഷേധിക്കും.
> ദിവസേന ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ പ്രയാസം അനുഭവപ്പെടുക. ഉദാഹരണത്തിന് ഭക്ഷണം പാകം ചെയ്ത് വിളമ്പ വെച്ച ശേഷം കഴിക്കാന്‍ മറന്നു പോവുക അല്ലെങ്കില്‍ വീണ്ടും പാകം ചെയ്യുക.
> ദിവസവും സഞ്ചരിക്കുന്ന റോഡുകള്‍ പോലും മാറിപ്പോവുക, സമയം കണ്ടെത്താന്‍ കഴിയാതിരിക്കുക.
> എപ്പോഴും ഉപയോഗിക്കുന്ന വാക്കുകള്‍ കണ്ടെത്താന്‍ കഴിയാതിരിക്കുക, അല്ലെങ്കില്‍ തെറ്റായ വാക്കുകള്‍ ഉപയോഗിക്കുക.
> കാലാവസ്ഥക്ക് അനുയോജ്യമായി വസ്ത്രം ധരിക്കാന്‍ മറന്നു പോവുക, അല്ലെങ്കില്‍ അപകടകരമായ സാഹചര്യങ്ങളെ കുറിച്ച് ബോധവാനല്ലാതിരിക്കുക
> പെരുമാറ്റ വൈകല്യങ്ങള്‍ അല്ലെങ്കില്‍ ഡിപ്രഷന് പോലുളള മാനസിക പ്രശ്നങ്ങള്‍. അസ്വസ്ഥത പ്രകടിപ്പിക്കുക, വ്യക്തിശുചിത്വം പാലിക്കാതിരിക്കുക.
ഇതൊക്കെയാണ് മറവി രോഗങ്ങളുടെ തുടക്കകാലത്ത് കാണ്പ്പെടുന്ന ലക്ഷണങ്ങള്‍. ഇതെല്ലാം ഒറ്റയടിക്ക് രോഗിയില്‍ കാണണമെന്നില്ല. രോഗം മൂര്‍ച്ഛിക്കുന്നതിന് അനുസരിച്ച് രോഗലക്ഷണങ്ങളും ശക്തിപ്പെടുകയാണ് ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല