കോഫിഷോപ്പിലെ പ്രേതത്തിന്റെ ചിത്രം സിസിടിവി ക്യാമറ പകര്‍ത്തി. സ്‌കോട്ട്‌ലാന്‍ഡിലെ ഒരു കോഫിഷോപ്പിലാണ് കുറെ നാളായി പ്രേതത്തിന്റെ ശല്യം തുടങ്ങിയത്. കഴിഞ്ഞ ദിവസം കട അടച്ചശേഷം വീട്ടിലെത്തിയ കോഫിഷോപ്പ് ഉടമ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് പ്രേതത്തെ കണ്ടത്. ഒരു സ്ത്രീയുടെ രൂപം അടച്ചിട്ട കടയിലൂടെ നീങ്ങുന്ന രീതിയിലാണ് ചിത്രങ്ങള്‍. അല്‍പ്പസമയത്തിനുളളില്‍ രൂപം അന്തരീക്ഷത്തില്‍ മാഞ്ഞുപോവുകയും ചെയ്തു. സ്‌കോട്ട്‌ലാന്‍ഡിലെ പേര്‍ത്തിലാണ് ക്യുരിയോസൈറ്റ്‌സ് വിന്റേജ് ടി റൂ എന്ന പേരുളള കോഫിഷോപ്പിലാണ് പ്രേതബാധയുളളത്. കുറച്ചു നാളുകളായി അസ്വാഭാവികമായുളള സംഭവങ്ങള്‍ നടക്കുന്നതായി കോഫിഷോപ്പിന്റെ ഉടമ ഡാന്‍ ക്ലിഫോര്‍ഡ് (35) പറയുന്നു.
എന്തോ ഒരു നിഴല്‍ പോലെയാണ് ക്യാമറയിലാദ്യം കണ്ടതെന്ന് ഡാന്‍ പറയുന്നു. കടയില്‍ ആരോ കയറിയെന്നാണ് ആദ്യം കരുതിയത്. പിന്നീട് സൂക്ഷിച്ച് നോക്കിയപ്പോള്‍ അതൊരു സ്ത്രീരൂപമാണന്നും എന്നാല്‍ ജീവനുളള ഒരു മനുഷ്യനല്ലന്നും മനസ്സിലായെന്ന് ഡാന്‍ വ്യക്തമാക്കി. മുന്‍പും ഇതേ പോലുളള അനുഭവങ്ങള്‍ കടയിലുളളവര്‍്ക്ക് അനുഭവപ്പെട്ടിട്ടുണ്ടത്രേ. ഒരു സ്ത്രീയുടെ അദൃശ്യസാന്നിധ്യം പലപ്പോഴും കടയിലെ ജീവനക്കാര്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ട്. ചിലസമയങ്ങളില്‍ ചില അവ്യക്തമായ ശബ്ദങ്ങളും കേള്‍ക്കാം. കസേരകള്‍ തനിയെ നീങ്ങുന്നതായും പലരും കണ്ടിട്ടുണ്ട്. ചിലപ്പോള്‍ ആരോ ആടുത്തുകൂടി നടന്നുപോകുന്നതായി അനുഭവപ്പെടും. ക്യാമറയിലെ ചിത്രം തങ്ങളുടെ അനുഭവത്തെ ഒന്നു കൂടി ഉറപ്പിക്കുന്നതായും ഡാനിന്റെ വക്താവ് അറിയിച്ചു.
കഴിഞ്ഞവര്‍ഷമാണ് ഡാന്‍ ക്യൂരിയോസൈറ്റ്‌സ് എന്ന കോഫി ഷോപ്പ് തുടങ്ങുന്നത്. മുന്‍പും ആത്മാവിലൊക്കെ താന്‍ വിശ്വസിച്ചിരുന്നെങ്കിലും നേരിട്ടൊരു അനുഭവം ആദ്യമാണെന്ന് ഡാന്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് സ്‌കോട്ട്‌ലാന്‍ഡിലെ പാരാനോര്‍മല്‍ അന്വേഷണസംഘത്തെ ബന്ധപ്പെട്ടിട്ടുണ്ട്. മോഷന്‍ സെന്‍സര്‍ ക്യാമറയാണ് ഷോപ്പില്‍ സ്ഥാപിച്ചിരിക്കുന്നത്. കടയടച്ചശേഷം എങ്ങനെ ക്യാമറ പ്രവര്‍ത്തിച്ചുവെന്ന് അറിയില്ലെന്നും ഡാന്‍ പറഞ്ഞു. ഒരു ദശകത്തിനുളളില്‍ തങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വിശ്വസനീയമായ ചിത്രമാണിതെന്നും ചിത്രം വിദഗ്ദ്ധര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണന്നും സ്‌കോട്ട്‌ലാന്‍ഡിലെ പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേഷന്റെ വക്താവ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല