1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2012

പത്രധര്‍മ്മത്തിന്റെയും മാധ്യമസംസ്‌കാരത്തിന്റെയും പാവനമൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് യഥാര്‍ത്ഥ പത്രപ്രവര്‍ത്തനത്തിന്റെ ശക്തി മലയാളിവായനക്കാരെ ബോധ്യപ്പെടുത്തിയ എന്‍ആര്‍ഐ മലയാളി വിപുലീകരണത്തിന്റെ ഭാഗമായി മലയാളിവിഷനുമായി കൈകോര്‍ക്കുന്നു. മുഖം നോക്കാതെ സത്യം പറയാന്‍ കരുത്ത് കാട്ടുന്ന ആയിരക്കണക്കിനു വായനക്കാരുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മലയാളിവിഷനെ പ്രവാസിലോകത്തിനു സുപരിചിതമാണല്ലോ?. നാളിതുവരെ ഞങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മാധ്യമധര്‍മം, ഞങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകള്‍… എല്ലാം മലയാളികളുടെ മനസുകളെ നേരിന്റെ നേര്‍ക്കാഴ്ചയിലേക്ക് നയിക്കുകയായിരുന്നു.

അധാര്‍മിക പത്രപ്രവര്‍ത്തനം മാധ്യമസംസ്‌കാരത്തില്‍ പടര്‍ന്നുപിടിക്കുമ്പോള്‍ സമൂഹത്തില്‍ മൂല്യച്യുതി സംഭവിക്കും. ഇതോടെ യാഥാര്‍ത്ഥ്യബോധം നഷ്ടപ്പെട്ട ഒരു തലമുറയും രൂപപ്പെടും. ഈ അപകടം ഒഴിവാക്കേണ്ടത് അനിവാര്യമാണ്. ഇവിടെ നമ്മുടെ സംസ്‌കാരം വളരണം. സാമൂഹ്യപ്രതിബദ്ധതയും കുടുംബബന്ധങ്ങളും ഊട്ടിയുറപ്പിക്കുന്ന ഒരു കണ്ണിയായി മാധ്യമങ്ങള്‍ മാറണം. ഇതിനായി ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. വരുംതലമുറയെ മലയാളിത്തത്തോടു ചേര്‍ത്തു നിര്‍ത്തുവാന്‍ എന്‍ആര്‍ഐ മലയാളിയും മലയാളിവിഷനും യോജിച്ചു പ്രവര്‍ത്തിക്കേണ്ട സമയമായി എന്നു ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.

നേരിന്റെ നേര്‍ക്കാഴ്ചയിലേക്കുള്ള യാത്രയില്‍ സമൂഹത്തില്‍ നിറഞ്ഞാടുന്ന അധാര്‍മികശക്തികള്‍ക്കെതിരേ തളരാതെ പോരാടാന്‍, അനീതിക്കെതിരെ വര്‍ധിതവീര്യത്തോടെ പ്രതികരിക്കാന്‍ ഇതുവഴി മലയാളികള്‍ക്ക് ഒരു വേദി രൂപപ്പെടുകയാണ്.
എത്രവലിയ പ്രതിബന്ധങ്ങളും നീതിബോധത്തോടെയുള്ള പത്രപ്രവര്‍ത്തനത്തിന് തടസമല്ല എന്ന് ഈയവസരത്തില്‍ വായനക്കാരെയും അഭ്യുദയകാംക്ഷികളേയും ഞങ്ങള്‍ ഓര്‍മിപ്പിക്കുകയാണ്.

യൂറോപ്പിലെ മലയാളികളെ കോര്‍ത്തിണക്കുന്നതില്‍ മുഖ്യചാലകശക്തികളിലൊന്നായ മലയാളി വിഷനും എന്‍ആര്‍ഐ മലയാളിയും ഒത്തുചേര്‍ന്നുള്ള പുതിയ സംരംഭം ലോകമെമ്പാടുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്ന കണ്ണിയായി മാറുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്. ഈ സംയുക്തസംരംഭം പ്രവാസിപത്രലോകത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന നാളുകള്‍ക്കായി നമുക്ക് കാത്തിരിക്കാം.

മാന്യവായനക്കാരുടെ നിര്‍ലോഭമായ സഹകരണം തുടര്‍ന്നും പ്രതീക്ഷിച്ചുകൊണ്ട്.

എഡിറ്റര്‍
www.nrimalayalee.co.uk

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.