യു കെയിലെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന മാഞ്ചസ്റ്ററിലെ തിരുനാളിന് ജൂലൈ 1 ഞായറാഴ്ച കൊടിയേറി. പില്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തില്‍ നടന്ന പ്രസുദേന്തി വാഴ്ചയിലും മറ്റു തിരുക്കര്‍മ്മങ്ങളിലും കോട്ടയം രൂപതാ സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശേരില്‍ മുഖ്യകാര്‍മികനായി. മാഞ്ചസ്റ്ററിലും സമീപ പ്രദേശങ്ങളിലും നിന്നായി നൂറുകണക്കിന് വിശ്വാസികള്‍ തിരുകര്‍മങ്ങളില്‍ പങ്കെടുക്കാനെത്തി.
പ്രധാന തിരുനാള്‍ ദിവസമായ ജൂലൈ ഏഴിന് രാവിലെ 10.30ന് തിരുനാള്‍ തിരുകര്‍മങ്ങള്‍ക്ക് തുടക്കമാകും. തിരുനാളില്‍ മുഖ്യകാര്‍മികരായി എത്തുന്ന താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ഷ്രൂഷ്ബെറി രൂപതാധ്യക്ഷന്‍ മാര്‍ക്ക് ഡേവിസ് തുടങ്ങിയവരെയും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിച്ചേരുന്ന വൈദികരെയും പ്രധാന തിരുനാള്‍ തിരുകര്‍മങ്ങള്‍ നടക്കുന്ന സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കും.തുടര്‍ന്ന് ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാന നടക്കും.
കുര്‍ബാനയ്ക്ക് ശേഷം വിശുദ്ധരുടെ തിരുസ്വരൂപങ്ങളുമായി മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയുള്ള തിരുനാള്‍ പ്രദക്ഷിണം നടക്കും.പ്രദക്ഷിണത്തിനു ശേഷം ഊട്ട്നേര്‍ച്ചയും കുര്‍ബാനയുടെ ആശീര്‍വാദവും ഉണ്ടായിരിക്കും.തുടര്‍ന്ന് സെന്റ് ആന്റണീസ് സ്കൂള്‍ ഗ്രൌണ്ടില് രാത്രി ഒന്‍പതു മണി വരെ നീണ്ടു നില്ക്കുന്ന ഫാമിലി ഫണ്ഫെയറിന് തുടക്കമാകും.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ വിനോദപരിപാടികള്‍ ഫണ്ഫെയറിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്
തിരുനാള്‍ തിരുക്കര്‍മങ്ങളിലേക്കും തുടര്‍ന്നുള്ള ഫണ്ഫെയറിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി പള്ളി കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന പള്ളി ട്രസ്റ്റിമാരെ ബന്ധപ്പെടുക
അലക്സ് വര്‍ഗീസ് 07985641921
മാര്ട്ടിന് 07951745564
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല