സല്‍മാന്‍ഖാന്‍ നായകാനാകുന്ന ‘ഏക് താ ടൈഗര്‍’ എന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ആക്രമിക്കുവാന്‍ വരുന്ന രണ്ട് യുദ്ധ വിമാനങ്ങള്‍ക്ക് നേരെ ചാടുന്ന സല്ലുവുമാണ് 27 സെക്കന്റ് നീളമുള്ള ഡിജിറ്റല്‍ പോസ്റ്ററിലുള്ളത്. യാഷ് രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം കബീര്‍ ഖാനാണ് സംവിധാനം ചെയ്യുന്നത്. ക്രതീന കൈഫാണ് നായിക.
ഇന്ത്യാ പാകിസ്ഥാന്‍ ഇന്റിലിജന്‍സ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനമാണ് ഏക് താ ടൈഗറിന്റെ പ്രമേയം. ചിത്രത്തില്‍ ടൈഗര്‍ എന്ന കഥാപത്രമായാണ് സല്ലുവിന്റെ വരവ്. ചിത്രം സല്ലുവിന്റെ സിനിമാ കരിയറിലെ സൂപ്പര്‍ ഹിറ്റുകളിലൊന്നായിരിക്കുമെന്നാണ് സിനിമാലോകത്ത് നിന്നുള്ള വാര്‍ത്തകള്‍.
ആമിര്‍ ഖാന്റ് ത്രി ഇഡിയറ്റ്‌സ് നേടിയ ബോക്‌സ് ഓഫീസ് കളക്ഷനെ വെല്ലുവാന്‍ ഏക് താ ടൈഗറിന് സാധിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. ചിത്രത്തിലെ സല്ലുവിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തുവിട്ട ട്രെയ്‌ലറുകള്‍ക്ക് വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല