UKKCA 11 -ാം കണ്‍വെന്‍ഷനിലെ താരം ആരാണെന്നു ചോദിച്ചാല്‍ ഒട്ടുമിക്കവര്‍ക്കും ഒരുത്തരമേ കാണൂ.. അത് കവന്‍ട്രി ആന്‍ഡ് വാര്‍വിക്ക്ഷയര്‍ ക്നാനായ യൂണിറ്റില്‍ നിന്നുള്ള അച്ചു എന്ന രണ്ടാം ക്ലാസുകാരി തന്നെ.കവന്‍ട്രിയിലെ ഷൈജി-തങ്കമ്മ ദമ്പതികളുടെ മകളായ ഈ എഴുവയസുകാരി അക്ഷരാര്‍ത്ഥത്തില്‍ തന്റെ കുഞ്ഞിളം കാല്‍ച്ചുവടുകള്‍ കൊണ്ട് സമ്മേളന നഗരിയിലെ മലയാളി മനസ്സുകളെ ഒന്നാകെ കീഴടക്കി കളഞ്ഞു.
ഉറുമി എന്ന സിനിമയിലെ ചിമ്മി.. ചിമ്മി.. എന്ന ഗാനത്തിനൊപ്പം ഡാന്സുകളിച്ചാണ് അച്ചു കാണികളുടെ കയ്യടിനേടിയത്. പാട്ടിന്റെ രാഗത്തിനൊപ്പം അച്ചുവിന്റെ മുഖഭാവങ്ങളും മാറിമറിഞ്ഞതാണ് കാണികള്‍ക്ക് ഏറെ കൌതുകമായത്. അതിനാല്‍ അച്ചുവിന്റെ ഓരോ ചുവടിനൊപ്പവും പ്രേക്ഷകരും കയ്യടിച്ചും ഡാന്‍സുകളിച്ചും കൂടെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അനുമോദനപ്രവാഹമാണ് ഡാന്‍സ് കഴിഞ്ഞ ഉടനെ സമ്മേളന നഗരിയില്‍ അച്ചുവിനെ കാത്തിരുന്നത്.
ഷൈജി- തങ്കമ്മ ദമ്പതികളുടെ മൂന്നു പെണ്മക്കളില് രണ്ടാമത്തെയാളാണ് അച്ചു എന്ന് വിളിക്കുന്ന ആന്‍ ട്രീസ.യു.കെയില്‍ ജനിച്ചുവളര്‍ന്നിട്ടും നന്നായി മലയാളം സംസാരിക്കുന്ന ആന്‍ ട്രീസ കഴിഞ്ഞ യുക്മ കലാമേളയിലും സമ്മാനങ്ങള്‍ നേടിയിരുന്നു. കവന്‍ട്രി കേരള കമ}ണിറ്റിയിലും വാര്‍വിക്ക്ഷെയര്‍ ക്നാനായ കമ}ണിറ്റിയിലേയും പരിപാടികളില്‍ പങ്കെടുക്കുന്ന സ്ഥിരം താരവും കൂടിയാണ് ഈ കൊച്ചുമിടുക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല