ബെറീസ് സെന്റ് എഡ്മണ്ട്സ് : ബെറീസ് സെന്റ് എഡ്മണ്ട്സില്‍ സംഗടിപ്പിച്ച കാരിത്താസ് – തെള്ളകം സംഗമം സൌഹൃദ അനുഭവ വേദിയായി. ആവേശം നിറഞ്ഞ കലാ പരിപാടികളും, മത്സരങ്ങളും , വിഭവ സമൃദ്ധമായ നാടന്‍ സദ്യയും, വാചാലമായ പഴയ സ്മരണകളും സംഗമത്തിന് ഗൃഹാതുരത്വം ഉണര്‍ത്തി. ബിജു ചാക്കോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമ സദസ്സില്‍ മുതിര്‍ന്ന തെള്ളകം സ്വദേശി സുതി തറപ്പേല്‍ ഉദ്ഘാടനം നിരവ്വഹിച്ചു. ബാബു പൊന്മാങ്കല് , ബേസില്‍ ചെറുവള്ളില്‍ , എന്നിവര്‍ ആശംശകള് നേര്‍ന്നു സംസാരിച്ചു.
തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്ക് ജോസ് പുളിമാന്തുണ്ടം നേതൃത്വം നല്കി. അന്താക്ഷരിയും, കടം കഥ ചൊല്ലലും, നാടിനെ ആസ്പതമാക്കി തയ്യാറാക്കിയ ക്വിസ്സും, ചെറിയ ഫാമിലി ഫണ്‍ ഗയ്മെസും ഒക്കെ ചേര്‍ന്നപ്പോള്‍ സംഗമത്തിന് ആവേശ പൂര്‍വ്വമായ നവ്യാനുഭവം കൈവന്നു.അടുത്തവര്‍ഷം 2013 ജൂണ്‍ മാസം 29 നു ബെര്മിങ്ങാമില് വീണ്ടും ഒത്തു ചേരുവാന്‍ തീരുമാനമാക്കി ഈ വര്‍ഷത്തെ സംഗമം പിരിഞ്ഞു.
സ്റ്റാന്‍ലി വെട്ടൂരിനെ കോര്ഡിനേട്ടരും , ബാബു പൊന്മാങ്കല് , ബിബിന്‍ വെള്ളാരന്കാല , കുരുവിള വലിയകാഞ്ഞിരത്തിങ്കല് , സുതി തറപ്പേല്‍ എന്നിവരെ കമ്മിറ്റി മെംബര്‍മാരും ആക്കി 2013 കാരിത്താസ് – തെള്ളകം നാലാമത് ഗര്‍ഷോം സംഗമത്തിനു സംഘാടക സമിതിയെ നിയോഗിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല