മമ്മൂട്ടി ഒറ്റക്കണ്ണനായും മോഹന്‍ലാല്‍ ഒറ്റച്ചെവിയനുമായാണ് ഇക്കുറി ഓണത്തിനെത്തുക. ജോഷിയുടെ ഓണച്ചിത്രമായ ‘റണ്‍ബേബി റണ്ണി’ലാണ് മോഹന്‍ലാല്‍ ഒരു ഒരു ചെവിയുടെ കേള്‍വി ശക്തി നഷ്ടമായ വേണു എന്ന കഥാപാത്രമായെത്തുന്നത്. സച്ചി തിരക്കഥയെഴുതുന്ന ചിത്രത്തില്‍ അമലാ പോളാണ് നായിക. ടെലിവിഷന്‍ ക്യാമറമാന്റെ റോളിലാണ് മോഹന്‍ലാല്‍.
മമ്മൂട്ടി ആദ്യമായി നിര്‍മ്മാതാവാകുന്ന ചിത്രമായ ‘ജവാന് ഓഫ് വെള്ളിമല’യില്‍ മമ്മൂട്ടി ഒരു കണ്ണിന് കാഴ്ചയില്ലാത്ത ഗോപീകൃഷ്ണന് എന്ന ഡാം ഓപ്പറേറ്റുടെ റോളിലാണ്. ഗോപീകൃഷ്ണന്റെ ഡാമിലെ രാത്രികളില്‍ കൂട്ടുകാരായും വിരുന്നുകാരായും ചിന്തയില്‍ കടന്നുവരുന്നവരിലൂടെയാണ് ചിത്രത്തിന്റെ കഥാവികാസം. ജെയിംസ് ആല്‍ബര്‍ട്ടാണ് തിരക്കഥ.
ചിത്രീകരണം പുരോഗമിക്കുന്ന ജവാന് ഓഫ് വെള്ളിമല മമ്മൂട്ടിയുടെ ഓണച്ചിത്രമാകുമെന്നാണ് സൂചന. നര്‍മ്മത്തിന്റെ ട്രാക്കിലൂടെയാണ് രണ്ട് ചിത്രങ്ങളുടെയും കഥ പറച്ചില്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല