അമേരിക്കയുടെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് ജര്‍മ്മിനിയുടെ പക്കല്‍. ആദ്യമായി അമേരിക്ക എന്ന സ്ഥലം അടയാളപ്പെടുത്തയ ലോകഭൂപടമാണ് ജര്‍മ്മിനിയിലെ ഒരു യൂണിവേഴ്സിറ്റിയിലെ ലൈബ്രേറിയന്മാര് കണ്ടെത്തിയിരിക്കുന്നത്. 500 വര്‍ഷം പഴക്കമുളള മാപ്പ് കണ്ടത്തിയെന്ന വിവരം പുറത്ത് വന്നത് അമേരിക്കയുടെ സ്വാതന്ത്ര്യദിനത്തിലാണ്. ജര്‍മ്മന്‍ കാര്‍ട്ടോഗ്രാഫര്‍ മാര്ട്ടിന് വാള്ഡ്സീമുളളര് തയ്യാറാക്കിയ ഭൂപടത്തിന്റെ അഞ്ചാമത്തെ കോപ്പിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇത് കണ്ടെടുക്കുന്നത് വരെ ഇത്തരമൊരു മാപ്പ് ജര്മ്മിനിയിലുണ്ടെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. മ്യൂണച്ചിലെ ലൂഡ്വിംഗ്് മാക്സിമിലന്‍ യൂണിവേഴ്സിറ്റിയിലെ ലൈബ്രറിയിലാണ് കണ്ടെത്തിയിരിക്കുന്നത്.
1507ല്‍ നിര്മ്മി്ച്ച ആദ്യ്ത്തെ ഭൂപടത്തിന്റെ പകര്‍പ്പാണിതെന്നാണ് കരുതുന്നത്. ആദ്യത്തെ ഭൂപടം 2007ല്‍ ജര്‍മ്മിനി ഔദ്യോഗികമായി യുഎസിന് കൈമാറിയിരുന്നു. നിലവില്‍ ഇത് വാഷിംഗ്ടണിലെ ലൈബ്രറി ഓഫ് കോണ്‍ഗ്രസില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഗ്ലോബ് സെഗ്മെന്റ്സ് എന്ന് വിളിക്കുന്ന ഈ ഭൂപടം വാള്ഡ്സ്മുളളര് സ്വയം തയ്യാറാക്കിയതെന്നാണ് കരുതുന്നത്. അന്നത്തെ ഭൂമിശാസ്ത്രപരമായ അറിവ് വച്ച് തയ്യാറാക്കിയ മൂന്ന് ചതുരശ്രഅടി വലിപ്പമുളള മാപ്പ് യൂണസ്കോയില് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അമേരിക്കയുടെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്.
ലോകത്തെ പന്ത്രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന മാപ്പില്‍ ഏറ്റവും വലത്തെ അറ്റത്ത് ബൂമറാംഗിന്റെ ആകൃതിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലമാണ് അമേരിക്ക. ഈ ഭൂപടത്തിന്റെ നാല് കോപ്പികളെ നിലവിലുളളൂവെന്നാണ് നേരത്തെ കരുതിയിരുന്നത്. ഇതില്‍ ഒരെണ്ണം 2005 ല്‍ നടന്ന ലേലത്തില്‍ ഒരു മില്യണ്‍ ഡോളറിനാണ് വിറ്റ് പോയത്. യൂണിവേഴ്സിറ്റി രേഖകള്‍ പരിശോധിക്കുകയായിരുന്ന ഒരു ബിബ്ലിയോഗ്രാഫറാണ് പുതിയ മാപ്പ് കണ്ടെത്തിയത്. മാപ്പിന്റെ ഡിജിറ്റല്‍ രൂപം അമേരിക്കയുടെ സ്വാന്ത്ര്യദിനമായ ജൂലൈ നാല് മുതല്‍ പൊതുജനങ്ങള്‍ക്കായി നല്‍കുമെന്നും യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു.
രണ്ടാം ലോകമഹായുദ്ധക്കാലത്ത് യൂണിവേഴ്സിറ്റി ലൈബ്രറി പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടുവെങ്കിലും ഭൂപടത്തിന് മാത്രം കേടൊന്നും സംഭവിച്ചില്ല. കൊളംബസിന്റേയും അമരിഗോ വെസ്പൂച്ചുയുടേയും അറ്റ്ലാന്റിക് സമുദ്രയാത്രയുടെ വിവരണങ്ങളില്‍ നിന്നാണ് 1507ല്‍ വാള്ഡ്സീമുളളര് ഈ ഭൂപടം നിര്‍മ്മിച്ചത്. എന്നാല്‍ ഇദ്ദേഹം എന്തുകൊണ്ടാണ് അമേരിക്കക്ക് അമരിഗോ വെസ്പൂച്ചിയുടെ പേര് നല്‍കിയതെന്ന് അറിയില്ലന്ന് ചരിത്രകാരന്മാര് പറയുന്നു. 1492 ല്‍ കൊളംബസാണ് അമേരിക്ക കണ്ടുപിടിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല