കഴിഞ്ഞ രണ്ടു വര്‍ഷമായി യു കെയിലെ ബിസിനസുകാരെയും വായനക്കാരെയും തമ്മിലടിപ്പിച്ച മാധ്യമ സിണ്ടിക്കേറ്റ് തട്ടിപ്പ് പൊളിഞ്ഞു.വ്യക്തിഹത്യക്ക് പേര് കേട്ട യു കെയിലെ ഒരു മലയാള ഓണ്‍ലൈന്‍ പത്രവും അതിന്‍റെ ഉടമകള്‍ തന്നെ നടത്തിപ്പോന്ന ബിനാമി പത്രവുമാണ് ഏറെക്കാലമായി യു കെയിലെ മലയാളി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ വ്യാപകമായി ശ്രമിച്ചുകൊണ്ടിരുന്നത്… .ഒരേ വാര്‍ത്തകള്‍ തന്നെ രണ്ടു വിരുദ്ധ രീതിയില്‍ നല്‍കി രണ്ടു പക്ഷം പിടിച്ചു മാധ്യമ സിണ്ടിക്കേറ്റ് കളിച്ചാണ് കുറെ നാളുകളായി ഈ ആശാനും ശിക്ഷ്യനും തട്ടിപ്പു നടത്തിയിരുന്നത്.ഈ തട്ടിപ്പു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ചോര്‍ന്നപ്പോള്‍ ഇപ്പോള്‍ തങ്ങള്‍ തമ്മില്‍ രമ്യതയിലായി എന്ന് പറഞ്ഞു തടിതപ്പാനാണ് ഈ തട്ടിപ്പുകാരുടെ അവസാന ശ്രമം.
ഒരു കാലത്ത് ബ്ലാക്ക് മെയിലിംഗ് ജേര്‍ണലിസവും വ്യക്തിഹത്യയും അരങ്ങു വാണ യു കെയിലെ മലയാള ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് NRI മലയാളി അടക്കമുള്ള മാധ്യമങ്ങള്‍ രംഗത്ത് വന്നതോടെയാണ് സാധാരണ വായനക്കാര്‍ക്ക് നീതി ലഭിച്ചു തുടങ്ങിയത്.മറ്റു വെബ്സൈറ്റുകളുടെ രംഗപ്രവേശം തങ്ങളുടെ റേറ്റിംഗ് കുറയ്ക്കുമെന്ന് ഭയപ്പെട്ട വ്യക്തിഹത്യക്കാരനാണ് തന്‍റെ അരുമ ശിക്ഷ്യന്റെ പേരില്‍ ബിനാമി സൈറ്റ് തുടങ്ങി വയ്ക്കുന്നത്.ഈ തട്ടിപ്പിന് യു കെയിലെ മലയാളി സമൂഹത്തില്‍ അടക്കി വാഴാന്‍ ശ്രമിക്കുന്ന ചില ബിസിനസുകാരുടെ അകമിഴിഞ്ഞ സഹായവും ഉണ്ടായിരുന്നു.
ലണ്ടനിലെ ലിങ്ക് എയര്‍ എന്ന ട്രാവല്‍ എജെന്സി പൊളിഞ്ഞ സമയത്തായിരുന്നു ഈ തട്ട്പ്പുകാരുടെ രംഗപ്രവേശം.ഈ ട്രാവല്‍ എജെന്‍സിയെ ഒരു മാധ്യമത്തില്‍ അനുകൂലിച്ചും മറ്റൊന്നില്‍ പ്രതികൂലിച്ചും ഒരേ സമയത്ത് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച ഇവര്‍ യു കെ മലയാളികളെ വഞ്ചിക്കുകയായിരുന്നു.അക്കാലത്ത് ആശാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആദ്യ വെബ്സൈറ്റ് ഉടമ ശിക്ഷ്യന്‍ എന്ന പേരില്‍ അറിയപ്പെടുന്ന രണ്ടാമത്തെ വെബ്സൈറ്റ് ഉടമയ്ക്ക് തെറിക്കത്ത് എഴുതിയെന്ന പേരില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയും കത്തും വ്യാജമാണെന്ന് NRI മലയാളി കണ്ടെത്തിയിരുന്നു.
പിന്നീടിങ്ങോട്ട് UUKMA ,UKKCA തുടങ്ങിയ സംഘടനകളിലും ലോക്കല്‍ അസോസിയേഷനുകളിലും വരെ തമ്മില്‍ തല്ലുണ്ടാക്കാന്‍ ഈ മാധ്യമ സിണ്ടിക്കേറ്റ് ശ്രമിച്ചു,മാന്ച്ചസ്റ്ററിലെ ക്നാനായ സംഘടനയെ പിളര്‍ത്തുന്നതില്‍ ഈ ആശാനും ശിക്ഷ്യനും വഹിച്ച പങ്ക് ചില്ലറയല്ല,മാഞ്ചസ്റ്ററിലെ ഒരു റിക്രൂട്ട്മെന്‍റ്കാരനെ സമര്‍ത്ഥമായി കബളിപ്പിക്കുവാനും ഈ ആശാനും ശിക്ഷ്യനും കഴിഞ്ഞു.ആശാന്‍റെ ഭാര്യയും മുന്‍ ഒളിമ്പ്യനുമായ വനിത കായികതാരത്തെക്കുറിച്ച് അശീലചുവയുള്ള വാര്‍ത്തകള്‍ പോലും ശിക്ഷ്യന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.ഈ രണ്ടു വെബ്‌സൈറ്റും മാനേജ് ചെയ്തത് വ്യക്തിഹത്യകാരന്റെ ഓഫീസില്‍ നിന്നായിരുന്നു.മാധ്യമ കുപ്രസിധിക്ക് വേണ്ടി സ്വന്തം ഭാര്യയെ അപകീതിപ്പെടുതാന്‍ വരെ ഈ കുബുദ്ധി തയ്യാറായി എന്നതാണ് ഏറെ ലജാകരമായ കാര്യം.
ഈ അവിശുദ്ധ കൂട്ടു കെട്ടു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തായതും,ഈ തട്ടിപ്പു കൊണ്ട് NRI മലയാളി അടക്കമുള്ള മാധ്യമങ്ങളുടെ വളര്‍ച്ചയ്ക്ക് തടയിടാന്‍ കഴിയാതെ വന്നതും മൂലമാണ് ഇപ്പോള്‍ തങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തു എന്ന രീതിയില്‍ വ്യാജ വാര്‍ത്തകളുമായി രംഗത്ത് വന്നിരിക്കുന്നത്.ഇതോടെ കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ തട്ടിപ്പു സംബന്ധിച്ച് NRI മലയാളി സ്വീകരിച്ച നിലപാട് ശരിയാണെന്ന് വ്യക്തമായിരിക്കുകയാണ്.ഈ മാധ്യമ കുബുദ്ധികള്‍ യു കെ മലയാളികള്‍ക്കിടയില്‍ നടത്തിയ തട്ടിപ്പുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ് .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല