ആര്‍പ്പുവിളികളും വഞ്ചിപ്പാട്ടുമായി നാലാമത് കുട്ടനാട് സംഗമം ബ്രിസ്റ്റോളില്‍ ഉത്സവപ്രതീതി പകര്‍ന്നു.ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്തുമണിക്ക് സോണി കൊച്ചുതെള്ളിയുടെ അധ്യക്ഷതയില്‍ നടന്ന സംഗമ സമ്മേളനത്തിന്റെ ഉദ്ഘാടനം മുന്‍ കുട്ടനാട് MLA പ്രൊഫസര്‍ ഉമ്മന്‍ മാത്യു നിര്‍വഹിച്ചു .വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് നാടിന്റെ പൈതൃകവും സംസക്കാരവും മനസിലാക്കാന്‍ ഈ സംഗമം ഏറെ ഗുണം ചെയ്യുമെന്നും മലയാള ഭാഷ മക്കളെ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.യേശുദാസ് തോട്ടങ്കല്‍ സ്വാഗതം നടത്തിയ യോഗത്തില്‍ തോമസ്കുട്ടി ഫ്രാന്‍സിസ്,ജോബന്‍ കരിക്കംപിള്ളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി.കുട്ടനാടന്‍ തനിമയില്‍ തയ്യാറാക്കിയ ഉച്ച ഭക്ഷണത്തിന് ശേഷം പൊതുചര്‍ച്ച നടന്നു.ചര്‍ച്ചയെ ടെലിഫോണില്‍ കൂടി അഭിസംബോധന ചെയ്തു കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി,മുന്‍ MLA കെ സി ജോസഫ് എന്നിവര്‍ സംസാരിച്ചു.പ്രവാസികളായ കുട്ടനാട്ടുകാര്‍ നാടിനു ചെയ്യുന്ന നല്ല കാര്യങ്ങളെ അനുസ്മരിച്ച ഉമ്മന്‍ ചാണ്ടി സ്വാമിനാഥന് റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തന്റെ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന് ഉറപ്പു നല്കി.കക്ഷി രാഷ്ട്രീയ ഭേദമെന്യേ കുട്ടനാടിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് കെ സി ജോസഫ് ഉറപ്പു നല്കി.
അഞ്ചാമത് കുട്ടനാട് സംഗമം 2013 ജൂണ്‍ 29 ന് ബര്‍മിംഗ്ഹാമില്‍ വച്ച് നടത്തുവാന്‍ തീരുമാനമായി.സന്ഘാട്കരായി ജോബന്‍ കരിക്കംപിള്ളി,ഫ്രാന്‍സിസ് ആശാരിപ്പറമ്പില്‍,ജിമ്മി മൂലംകുന്നം എന്നിവരെ തിരഞ്ഞെടുത്തു.അടുത്ത വര്‍ഷം വീണ്ടും കാണാമെന്ന ഉറപ്പില്‍ ഏവരും വൈകിട്ട് ഏഴുമണിയോടെ പിരിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല