1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2012

ഫെബ്രുവരിയില്‍ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷയായ ബോളിവുഡ് നടി ലൈലാഖാനും കുടുംബവും കൊല്ലപ്പെട്ടതായി പോലീസ്. മുംബൈയില്‍ വെച്ചാണ് ലൈല കൊല്ലപ്പെട്ടെതെന്ന് ജമ്മുകാശ്മീര്‍ പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ലൈലയുടെ വളര്‍ത്തച്ഛന്‍ പര്‍വേസ് അഹമ്മദി നിന്നാണ് കൊലപാതകത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
രണ്ടാഴ്ച മുമ്പാണ് പര്‍വേസ് അഹമ്മദിനെ പോലീസ് അറസ്റ്റു ചെയ്തത്. മൂന്നംഗ സംഘമാണ് ലൈലയെയും കുടുംബത്തെയും വധിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ദല്‍ഹി ഹൈക്കോടതി സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ ലൈലയുടെ അമ്മ സലീന പട്ടേലിനെതിരെയും ആരോപണങ്ങളുണ്ടായിരുന്നു. തീവ്രവാദികള്‍ ആയുധങ്ങള്‍ കടത്താനുപയോഗിച്ച കപ്പല്‍ സലീനയുടെ പേരിലായിരുന്നു രജിസ്റ്റര്‍ ചെയ്തത്. ഇതേ തുടര്‍ന്ന് ലൈലയ്ക്കും കുടുംബത്തിനും തീവ്രവാദി സംഘങ്ങളുമായി ബന്ധമുണ്ടെന്ന സംശയമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സക്വാഡ് ലൈലാഖാനെയും കുടുംബത്തെയും ചോദ്യം ചെയ്യാനിരിക്കെയാണ് ഇവരെ കാണാതായത്.
ലൈലയും കുടുംബവും കാശ്മീരിലേക്ക് കടന്നതായി പോലീസ് ആദ്യം സംശയിച്ചിരുന്നു. ഇവര്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ ദുബായിയില്‍ കഴിയുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പാക്കിസ്ഥാനിലാണ് ലൈല ജനിച്ചത്. ബോളിവുഡിലെത്തിയതോടെയാണ് ഇവര്‍ മുംബൈയില്‍ താമസമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.