പെന്ഷന് കാലം പലരേയും സംബന്ധിച്ച് ഒരു ദുരിത കാലം കൂടിയാണ്. സാമ്പത്തിക പ്രയാസത്തോടൊപ്പം ജീവിതത്തിന്റെ നല്ലൊരു പങ്ക് ചെലവഴിച്ച കമ്പനിയില്‍ നിന്ന പിരിഞ്ഞു പോകേണ്ടി വരുക. സാമൂഹിക ജീവിതത്തില്‍ നിന്ന് ഒറ്റപ്പെട്ടത് മാതിരിയാണ് പലര്‍ക്കും പെന്ഷന് ജീവിതം അനുഭവപ്പെടുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഒരാളുടെ ജീവിതത്തിലെ ഏറ്റവും മികച്ച കാലം പെന്ഷന് ജീവിതമാണന്ന് പറയാന്‍ ഇതാ പത്ത് കാരണങ്ങള്‍
1. സൗജന്യ ബസ്സ് പാസ്സ്
നിങ്ങള്‍ ഇംഗ്ലണ്ടില്‍ ജീവിക്കുന്ന ഒരു പെന്ഷനറാണങ്കില് നിങ്ങള്‍ക്ക് സൗജന്യ ബസ് പാസിന് അര്‍ഹതയുണ്ട്. ഇതനുസരിച്ച് തിങ്കള്‍ മുതല്‍ വെളളി വരെയുളള ദിവസങ്ങളില്‍ ഓഫ് പീക്ക് സമയമായ രാവിലെ 9.30 മുതല്‍ രാത്രി 11വരെയുളള സമയങ്ങളില്‍ സൗജന്യമായി ബസില്‍ യാത്ര ചെയ്യാം. പൊതു അവധി ദിവസങ്ങളിലും ആഴ്ചാവസാനമായ ശനി, ഞയര്‍ ദിവസങ്ങളിലും യാത്ര പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ഇംഗ്ലണ്ടില്‍ മാത്രമല്ല വെയില്‍സ്, സ്കോട്ട്ലാന്‍ഡ്, നോര്‍ത്തേണ്‍ ഐയര്‍ലാന്‍ഡ് എന്നിവിടങ്ങളിലും സൗജന്യ ബസ് പാസ് ലഭിക്കും. എന്നാല്‍ രാജ്യങ്ങള്്ക്കിടയിലുളള യാത്രയില്‍ ഇത് ഉപയോഗിക്കാനാകില്ല. പെട്രോള്‍ വില അടിക്കടി ഉയരുന്ന ഈ കാലഘട്ടത്തില്‍ സൗജന്യ ബസ് പാസ് ഒരനുഗ്രഹം തന്നെയാകും. നിങ്ങളുടെ തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെട്ടാല്‍ ഒരു ബസ് പാസിന് അപേക്ഷിക്കാവുന്നതേയുളളു.
2. ട്രയിന്‍ യാത്രക്ക് ഇളവ്
അറുപത് വയസ് പൂര്‍ത്തിയായവര്‍ക്കാണ് സീനിയര്‍ റെയില്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ അര്‍ഹതയുളളത്. കാര്‍ഡ് ലഭിക്കാന്‍ വര്‍ഷം 28 പൗണ്ട അടക്കണം. എന്നാല്‍ നിങ്ങള്‍ക്കാകുന്ന ട്രയിന്‍ ടിക്കറ്റ് തുകയുടെ മൂന്നിലൊന്ന് തുക റെയില്‍ കാര്‍ഡുപയോഗിച്ച് ഇളവ് നേടാന്‍ സാധിക്കും, നിങ്ങളുടെ സമീപത്തുളള ഒരു റെയില്‍വേ സ്റ്റേഷനില്‍ ചെന്നാല്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ സാധിക്കും. റെയില്‍കാര്‍ഡ്.കോ.യുകെ എന്ന സൈറ്റ് വഴിയും അപേക്ഷിക്കാവുന്നതാണ്.
3. ശൈത്യകാലത്തെ ഇന്ധന ചിലവ് സൗജന്യം
1951 ജൂലൈ 5ന് മുന്‍പ് ജനിച്ച വ്യക്തിയാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ ശൈത്യകാലത്തെ ഇന്ധന ബില്ലില്‍ ടാക്സ് ഇളവും സൗജന്യവും നിങ്ങള്‍ക്ക് ലഭിക്കും. എന്നാല്‍ എത്ര കിട്ടുമെന്നത് നിങ്ങളുടെ ജീവിതസാഹചര്യത്തെ അനുസരിച്ച് ഇരിക്കും. എണ്‍പത് വയസില്‍ താഴെയും ഒരു പെന്‍ഷനര്‍ മാത്രമാണ് കുടുംബത്തിലുളളതെങ്കില് നിങ്ങള്‍ക്ക് 200 പൗണ്ട് സൗജന്യമായി ലഭിക്കും. എണ്‍പത് വയസിന് മുകളിലാണങ്കില്‍ ഇത് 300 പൗണ്ടാണ്. കുടുംബത്തില്‍ മറ്റാരെങ്കിലും പെന്ഷനറായിട്ടുണ്ടെങ്കില് എണ്‍പത് വയസ്സില്‍ താഴെയുളളവര്‍ക്ക് 100 പൗണ്ടും എണ്‍പത് വയസ്സിന് മുകളിലാണങ്കില്‍ 200 പൗണ്ടും ലഭിക്കും. കൂടെയുളള പെന്‍ഷനര്‍ എണ്‍പത് വയസ്സിന് മുകളിലാണങ്കില്‍ അയാള്‍ക്ക് 150 പൗണ്ടും ലഭിക്കും. ഇതിന് പ്രത്യേകം അപേക്ഷ നല്‍കേണ്ടതില്ല.
4. തണുപ്പുകാലത്തും സൗജന്യം
ശൈത്യ കാലത്ത് അനുവദിക്കുന്ന ഇന്ധന സൗജന്യം കൂടാതെ തണുപ്പുകാലത്തും ഇത്തരം സൗജന്യങ്ങള്‍ അനുവദിക്കാറുണ്ട്. ഇതിനായി ഓരോ പ്രദേശത്തും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. എല്ലാവര്‍ഷവും നവംബര്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുളള മാസങ്ങളില്‍ അന്തരീഷ ഊഷ്മാവ് പരിശോധിച്ച ശേഷം ഒരാഴ്ചയിലധികം ദിവസങ്ങളില്‍ ഊഷ്മാവ് പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയാണങ്കില്‍ ഓരോ ആഴ്ചയും 25 പൗണ്ട് വീതം നിങ്ങള്‍ക്ക് ലഭിക്കും.
5. സൗജന്യ ടിവി ലൈസന്‍സ്
നിങ്ങള്‍ എഴുപത്തിയഞ്ച് വയസ്സിന് മുകളിലുളളയാളാണങ്കില് നിങ്ങള്‍ക്ക് 145.50 പൗണ്ട് വാര്‍ഷിക സൗജന്യത്തിന് അര്‍ഹതയുണ്ട്. ഇതനുസരിച്ച് നിങ്ങള്‍ക്ക് താല്‍പ്പര്യമുളള ഏത് ചാനലു വേണമെങ്കിലും കാണാവുന്നതാണ്. എഴുപത്തിയഞ്ചാമത്തെ ജന്മദിനത്തിന് ശേഷമുളള നിങ്ങളുടെ ബില്ലുകള്‍ നേരത്തെ അടച്ചിട്ടുണ്ടങ്കില് അത് തിരികെ ലഭിക്കുന്നതും ഒപ്പം ഓവര്‍ 75 ലൈസന്‍സ് നിങ്ങള്‍ക്ക് അനുവദിക്കുകയും ചെയ്യും.
6. ക്രിസ്തുമസ് ബോണസ്
1972ല്‍ ബ്രട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടെഡ് ഹീത്താണ് പെന്ഷന്വരുമാനക്കാര്ക്ക് പത്ത് പൗണ്ട് വീതം ക്രിസ്തുമസ് ബോണസായി നല്കാന് തീരുമാനിച്ചത്. അന്നത്തെ പത്ത് പൗണ്ടിന് ഇപ്പോഴത്തെ മൂല്യം 98 പൗണ്ടാണ്. ഒരാഴ്ചത്തെ ബേസിക് പെന്ഷന് റേറ്റിനേക്കാള്‍ ഉയര്‍ന്ന തുകയാണിത്. ഇപ്പോഴും ഈ ക്രിസ്തുമസ് ബോണസ് തുടരുന്നുണ്ട്. അടുത്തെങ്ങും ഇത് നിര്‍ത്തലാക്കാന്‍ ഗവണ്മെന്റ് ആലോചിക്കുന്നില്ലെങ്കിലും ലഭിക്കുന്ന തുക പത്ത് പൗണ്ട് തന്നെയായി തുടരുകയാണ്. ഇതിനും പ്രത്യേകം അപേക്ഷിക്കേണ്ട കാര്യമില്ല. നിങ്ങളുടെ വിന്റര്‍ ഫ്യുവല്‍ പേയ്മെന്റിനൊപ്പം ഇതും ഓട്ടോമാറ്റിക്കായി നിങ്ങള്‍ക്ക് ലഭിക്കും.
7. വീടിനും ഇളവുകള്‍
വരുമാനം കുറഞ്ഞ ഒരു പെന്‍ഷനറാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ വീട്ടുചെലവുകളിലും കുറെ ഇളവുകള്‍ ലഭിക്കും. വാടകക്കാണ് താമസിക്കുന്നതെങ്കില്‍ ഗവണ്മെന്റ് ഇതിനായി തുക അനുവദിക്കുന്നതാണ്. നിങ്ങള്‍ ഒരു വീട് ഉടമസ്ഥനാണങ്കില് വായ്പാതുകയുടെ പലിശ നിരക്കിന്റെ ഒരു നിശ്ചത ശതമാനം ഗവണ്മെന്റ് നല്‍കും. ഇത് ഒരു സ്ഥിരതുകയായതിനാല് നിങ്ങള്‍ അടക്കുന്ന പലിശ നിരക്കുമായി ഇതിന് ബന്ധമുണ്ടാകില്ല. ഇത് പണം കടന്നതന്ന ആളിന് ഗവണ്മെന്റ് നേരിട്ട് നല്‍കുകയാണ് ചെയ്യുന്നത്.
8. മികച്ച ആരോഗ്യശീലത്തിന് അവാര്‍ഡുകള്‍
പെന്ഷന് പറ്റുന്ന കാലത്ത് ഒരു അധിക വരുമാനത്തിനായി പലരും അന്യൂയിറ്റി കമ്പനികളില്‍ പണം നിക്ഷേപിക്കാറുണ്ട്. പുകവലി, മദ്യപാനം പോലുളള ദുശ്ശീലങ്ങള്‍ ഉളളവര്‍ക്ക് ഇത്തരം നിക്ഷേപങ്ങളില്‍ ഉയര്‍ന്ന തുക നല്‍കേണ്ടതായി വരുന്നു. ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉളളവര്‍ കൂടുതല്‍ കാലം ജീവിക്കില്ലന്ന ധാരണ കൊണ്ടാണിത്. അതുകൊണ്ട് തന്നെ ഒരു എന്‍ഹാന്‍സ്ഡ് അന്യൂനിറ്റിക്കായി പെന്‍ഷന്‍കാര്‍ ശ്രമിക്കുന്നതില്‍ തെറ്റില്ല. ഇത്തരം അന്യുനിറ്റികള്ക്ക് അര്‍ഹതയുളളവര്‍ക്ക് നാല്പത് ശതമാനത്തില്‍ കൂടുതല്‍ തുക ലഭിക്കും.
9. മരുന്നു കുറിപ്പുകള്‍ സൗജന്യമായി.
അറുപത് വയസ്സുകഴിഞ്ഞവര്‍ക്ക് ഫാര്‍മസിയില്‍ നിന്നുളള മരുന്നു കുറിപ്പുകള്‍ സൗജന്യമായി ലഭിക്കും. സാധാരണ ആളുകള്‍ക്ക് ഫാര്‍മസിയില്‍ നിന്ന മരുന്ന കുറിപ്പിക്കാനായി 7.30 പൗണ്ട് നല്‍കേണ്ട സാഹചര്യത്തിലാണ് പെന്‍ഷന്‍കാര്‍ക്ക് ഇത് സൗജന്യമായി ലഭിക്കുന്നത്. അതിനാല്‍ തന്നെ നല്ലൊരു തുക ലാഭിക്കാന്‍ കഴിയും.
10. ഡിസ്കൗണ്ടുകള്‍
അറുപത് വയസ്സ് കഴിഞ്ഞവര്‍ക്ക് മ്യൂസിയം, ആര്‍ട് ഗാലറി, തീം പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവേശനഫീസില്‍ ഡിസ്കൗണ്ടുകള്‍ ലഭിക്കും. ഉദാഹരണത്തിന് ഇംഗ്ലീഷ് ഹെറിറ്റേജ് പ്രോപ്പര്‍ട്ടീസില്‍ അറുപത് വയസസ് കഴിഞ്ഞവര്‍ക്ക് സാധാരണക്കാരുടെ നിരക്കിനേക്കാള്‍ പന്ത്രണ്ട് പൗണ്ട് കുറവാണ്. എവിടെയെങ്കിലും പോകുമ്പോള്‍ ഇത്തരം ഡിസ്കൗണ്ടുകളേകുറിച്ച് അറിവില്ലെങ്കില്‍ അതിനെ കുറിച്ച് ചോദിച്ച് മനസ്സിലാക്കാന്‍ മടിക്കരുത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല