1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2012

കലാസംവിധായകന്‍ സാലു കെ ജോര്‍ജ്ജിനെ സിനിമകളില്‍ സഹകരിപ്പിക്കേണ്ടെന്ന് ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അദ്ദേഹവുമായി സഹകരിക്കരുതെന്ന് നിര്‍ദ്ദേശവുമുണ്ട്. ഫെഫ്കയുടെ നിലപാടുകളോട് തികച്ചും ധിക്കാരപരമായി പ്രവര്‍ത്തിക്കുന്ന ചിലരുമായി സഹകരിച്ചു എന്ന കാരണത്താലാണ് സാലുവിനെ വിലക്കാനുള്ള തീരുമാനം.

വിനയന്റെ ‘ഡ്രാക്കുള’ എന്ന ചിത്രത്തിനായാണ് സാലു സഹകരിച്ചത്. ഗുരുതരമായ സംഘടനാ വിരുദ്ധപ്രവര്‍ത്തനം നടത്തിയതായി ഫെഡറേഷനില്‍ നിന്നും അറിയിച്ചതായും അതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സംഘടനയിലെ അംഗങ്ങള്‍ സാലുവുമായി സഹകരിക്കരുതെന്നുമാണ് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ജോസ് തോമസ് ഒപ്പിട്ടിരിക്കുന്ന കത്തില്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ വിനയന്റെ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ എന്താണ് തെറ്റെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് സാലു പ്രതികരിച്ചു. ഈ തീരുമാനം സിനിമയ്ക്ക് ഗുണകരമാകില്ല. മേജര്‍ രവിയെ ഫോണില്‍ വിളിച്ച് തന്നെ സഹകരിപ്പിക്കരുതെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞതായി സാലു ആരോപിച്ചു.

അതേസമയം തങ്ങള്‍ സാലുവിനെ വിലക്കിയിട്ടില്ലെന്ന് ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു. വിനയന്റെ ‘ഡ്രാക്കുള’യുമായി സഹകരിക്കരുതെന്ന് പറഞ്ഞിരുന്നു. സംഘടനാപരമായ പ്രശ്‌നങ്ങള്‍ കാരണമാണ് സാലുവിനെതിരെ നടപടിയെടുത്തതെന്നും ഭാരവാഹികള്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.