നടനും പാട്ടുകാരനും സംവിധായകനുമൊക്കെയായി മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ വിനീത് ശ്രീനിവാസന് വിവാഹജീവിതത്തിലേക്ക്.; .ചെന്നൈ സ്വദേശിനിയായ മലയാളി പെണ്‍കുട്ടിയാണ് വിനീതിന്റെ ജീവിതത്തിലേക്ക് വലതുകാല്‍ വെച്ചു കയറുന്നത്… ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു.
ഓഗസ്റ്റ് 18 ന് കേരളത്തിയായിരിക്കും വിവാഹമെന്നാണ് റിപ്പോര്‍ട്ട്. ..;വിനീത് ശ്രീനിവാസന് ചെന്നൈയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരിക്കെ ജൂനിയറായി പഠിച്ചിരുന്ന പെണ്‍കുട്ടിയാണ് വധുവാകുന്നത്; അതേസമയം ഇവരുടെ പേരോ മറ്റു വിവരങ്ങളോ പുറത്തു വന്നിട്ടില്ല. ഗായകനായും നടനായും നേരത്തേ തന്നെ പിതാവിന്റെ നിഴലില്‍ നിന്നും മാറി സ്വന്തമായ പാത വെട്ടിത്തുറന്ന വിനീത് മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ സംവിധായകനുമായി.
രണ്ടാമത്തെ ചിത്രം തട്ടത്തിന് മറയത്തിന് റിലീസ് കേന്ദ്രങ്ങളില്‍ നിന്നും നല്ല റിപ്പോര്‍ട്ട് ലഭിക്കുന്നതിനൊപ്പമാണ് വിനീതിന്റെ വിവാഹ വാര്‍ത്തയും പുറത്തു വന്നിരിക്കുന്നത്. ..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല