1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2012

: ക്രിസ്തുവിന്റെ രൂപത്തിലല്ല കാര്യം അദ്ദേഹത്തിന്റെ ആശയങ്ങളെ എങ്ങനെ സ്വീകരിക്കുന്നു എന്നതിലാണന്ന് യോര്‍ക് ബിഷപ്പ് ഡോ. ജോണ്‍ സെന്റാമു. ഐടിവി1 ന്റെ പുതിയ ടാലന്റ് ഷോ ആയ സൂപ്പര്‍സ്റ്റാറില്‍ വിവിധ വംശജര്‍ ആന്‍ഡ്രു ലോയ്ഡ് വെബ്ബറിന്റെ ജീസസ് ക്രൈസ്റ്റ് സൂപ്പര്‍സ്റ്റാര്‍ വിവിധ രീതിയില്‍ അവതരിപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആന്‍ഡ്രു ലോയ്ഡിന്റെ പ്രശസ്തമായ റോക്ക് ഓപ്പറയായ ജീസസ് ക്രൈസ്റ്റ് സൂപ്പര്‍്‌സ്റ്റാറിന്റെ പുതിയ സ്റ്റേജ് രൂപത്തിലേക്ക് പ്രധാനവേഷം ചെയ്യാനുളള ആളിനെ കണ്ടെത്താനാണ് ഐടിവിയില്‍ ടാലന്റ് ഷോ നടത്തുന്നത്. ബ്രിട്ടനിലെ മിടുക്കരായ 100 സംഗീത പ്രതിഭകളാണ് സൂപ്പര്‍സ്റ്റാറില്‍ മാറ്റുരയ്ക്കുന്നത്.
പരിപാടിയില്‍ പങ്കെടുക്കുന്ന വിവിധ വംശജര്‍ വളരെ വ്യത്യസ്ഥമായാണ് ക്രിസ്തുവിനെ അവതരിപ്പിച്ചത്. ഇത് വിശ്വാസികളില്‍ കടുത്ത എതിര്‍പ്പിന് കാരണമായതിനെ തുടര്‍ന്നാണ് സണ്‍ പത്രത്തിലെ കോളമിസ്റ്റ് കൂടിയായ ഡോ. സെന്റാമൂ വിശദീകരണവുമായി രംഗത്തെത്തിയത്. നൂറ്റാണ്ടുകളായി തന്റെ അത്ഭുത പ്രവൃത്തികളാലും ബുദ്ധിശക്തിയാലും ക്രിസ്തു ലോകത്തെ അത്ഭുതപ്പെടുത്തികൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ പലരും അക്ഷരങ്ങളായും സംഗീതത്താലും ചിത്രങ്ങളാലും കവിതകളായും ഒക്കെ അദ്ദേഹത്തിന്റെ രൂപം പകര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഒരേ പോലെ ദൈവവും മനുഷ്യനുമായ ഒരാളെ ശരിയായ രീതിയില്‍ പകര്‍ത്തിവെക്കാന്‍ എങ്ങനെ മനുഷ്യന് കഴിയുമെന്നും അദ്ദേഹം ചോദിച്ചു. ടിവി ഷോയില്‍ ഓരോ മത്സാര്‍ത്ഥിയും തങ്ങളുടെ വീക്ഷണകോണിലൂടെയാണ് ക്രിസ്തുവിനെ കാണുന്നത്. അതിനനുസരിച്ച് അവരുടെ വാക്കുകളിലും വ്യത്യാസമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓരോ രാജ്യത്തിന്റേയും സംസ്‌കാരത്തിന് അനുസരിച്ച് ക്രിസ്തുവിന്റെ രൂപത്തില്‍ മാറ്റമുണ്ടാകാം. എന്നാല്‍ അദ്ദേഹം പ്രചരിപ്പിച്ചിരുന്ന ആശയങ്ങള്‍ എല്ലായിടത്തും ഒന്നുതന്നെയാണന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുണൈറ്റഡ് സൊസൈറ്റി ഫോര്‍ പ്രൊപ്പഗേഷന്‍ ഓഫ് ദി ഗോസ്പല്‍ ക്രിസ്തുവിന്റെ മികച്ച 35 ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇത് വിവിധ സംസ്‌കാരമുളള ജനങ്ങള്‍ തങ്ങളുടെ ആശയത്തിന് അനുസരിച്ച് വരച്ച ചിത്രങ്ങളായിരുന്നു അത്. അതേ പോലെ വിവിധ സാഹചര്യങ്ങളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നും വരുന്ന മത്സരാര്‍ത്ഥികളാണ് ടിവിഷോയില്‍ പങ്കെടുക്കുന്നത്. അവര്‍ അവരുടേതായ രീതിയിലാകും ക്രിസ്തുവിനെ അവതരിപ്പിക്കുന്നതെന്നും അ്‌ദ്ദേഹം പറഞ്ഞു. ചിത്രങ്ങളിലൂടെയോ വാക്കുകളിലൂടെയോ ക്രിസ്തുവിനെ മൊത്തമായി വര്‍ണ്ണിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരാള്‍ക്കും ക്രിസ്തുവിന്റെ യഥാര്‍ത്ഥ രൂപം അനുകരിക്കാനാകില്ല. അതിനാല്‍ തന്നെ ഇത്തരം വിവാദങ്ങളില്‍ കഴമ്പില്ലെന്നും അ്‌ദ്ദേഹം അറിയിച്ചു. നിലവില്‍ ക്രിസ്തുവിന്റേത് എന്ന് നാം വിശ്വസിക്കുന്ന രൂപം പരിവര്‍ത്തന കാലഘട്ടത്തില്‍ വരച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൂപ്പര്‍സ്റ്റാര്‍ എന്നു പേരിട്ടിരിക്കുന്ന ടാലന്റ് ഷോയില്‍ ഒരു പാകിസ്ഥാനി വംശജനും കറുത്ത വര്‍ഗ്ഗക്കാരനായ ഒരാളും പങ്കെടുക്കുന്നുണ്ട്. തന്റെ ജീവിതത്തിലെ അവസാനത്തെ ടിവിഷോയാകും സൂപ്പര്‍സ്റ്റാറെന്നും ഇനിയുളള ജീവിതത്തില്‍ സംഗീതത്തിനാകും തന്റെ പ്രഥമ പരിഗണനയെന്നും ആന്‍ഡ്രു ലോയ്ഡ് വെബ്ബര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഐടിവിയുടെ സൂപ്പര്‍സ്റ്റാര്‍ ടാലന്റ് ഷോക്കായി ചാനല്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പും പുറത്തിറക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.