1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2012

76 വര്‍ഷം നീണ്ട ബ്രിട്ടീഷുകാരുടെ സ്വപ്നം പൂവണിഞ്ഞില്ല.സ്വന്തം തട്ടകത്തില്‍ കിരീടമോഹമെന്ന മുറെയുടെ മോഹങ്ങള്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡുകാരന്‍ റോജര്‍ ഫെഡറര്‍ തടയിട്ടു.ഏഴാം തവണത്തെ കിരീടവുമായി വിംബ്ള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്‍റില്‍ റോജര്‍ ഫെഡറര്‍ വീരഗാഥ രചിച്ചു. 4-6, 7-5, 6-3, 6-4 എന്ന സ്കോറിനാണ് മൂന്നാം സീഡുകാരന്‍ റോജര്‍ കിരീടം സ്വന്തമാക്കിയത്. 2003 മുതല്‍ 2007 വരെ തുടര്‍ച്ചയായ അഞ്ച് തവണയും 2009ലും വിംബ്ള്‍ഡണില്‍ ചാമ്പ്യനായ ഫെഡറര്‍ ഒരിടവേളക്ക് ശേഷം കിരീടം തിരിച്ചുപിടിച്ചിരിക്കുകയാണ്.

ജയത്തോടെ ലോക ഒന്നാം നമ്പര്‍ സ്ഥാനത്തേക്ക് ഫെഡറര്‍ തിരിച്ചെത്തും. 2010ല്‍ മുറെയെ തോല്‍പ്പിച്ച് ആസ്ട്രേലിയന്‍ ഓപണ്‍ നേടിയ ശേഷമുള്ള അദ്ദേഹത്തിന്‍െറ ആദ്യ ഗ്രാന്‍ഡ് സ്ളാം കിരീടമാണിത്. ഏറ്റവുമധികം ഗ്രാന്‍ഡ് സ്ളാം നേടിയയാളായ 30കാരന് കൂടുതല്‍ തവണ വിംബ്ള്‍ഡണ്‍ ജേതാവായ താരമെന്ന ഖ്യാതിയും ഇതോടെ സ്വന്തമായി. ഗ്രാന്‍ഡ് സ്ളാം ഫൈനലില്‍ ഫെഡററോടേല്‍ക്കുന്ന മൂന്നാമത്തെ തോല്‍വിയാണ് മറെക്കിത്.

അതേസമയം, 76 വര്‍ഷത്തിനിടെ വിംബ്ള്‍ഡണ്‍ പുരുഷ ഡബ്ള്‍സ് കിരീടം നേടുന്ന ആദ്യത്തെ നാട്ടുകാരനായി ജൊനാഥന്‍ മറെ ബ്രിട്ടീഷുകാരുടെ മാനം കാത്തു.ഡെന്മാര്‍കുകാരനായ പങ്കാളി ഫ്രെഡി നീല്‍സെനുമൊത്ത് റോബര്‍ട്ട് ലിന്‍ഡ്സ്റ്റെഡ് (സ്വീഡന്‍)-ഹൊറിയ തെകോ (റുമാനിയ) സഖ്യത്തെയാണ് ഇവര്‍ കലാശക്കളിയില്‍ വീഴ്ത്തിയത്. സ്കോര്‍: 4-6, 6-4, 7-6, 6-7, 6-3. 1936ലാണ് ബ്രിട്ടീഷ് താരങ്ങള്‍ അവസാനമായി വിംബ്ള്‍ഡണ്‍ പുരുഷ സിംഗ്ള്‍സിലും ഡബ്ള്‍സിലും കിരീടം നേടിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.