തലാഷ് എന്ന ചിത്രത്തില്‍ രജനീകാന്ത് ഐറ്റം ഡാന്‍സ് ചെയ്യുമെന്ന വാര്‍ത്ത ഈയടുത്തകാലത്തായി രജനി ആരാധകരെ കോരിത്തരിപ്പിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊരു ഡാന്‍സ് രജനി ചെയ്യുന്നില്ലെന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തലാഷിന്റെ സംവിധായക റീമാ കാഖ്ടി.
‘രജീനീകാന്തിനെ പറ്റിയുള്ള ഒരു റൂമര്‍ മാത്രമാണ് ഇത്. ചിത്രത്തില്‍ രജനി ഐറ്റം ഡാന്‍സ് ചെയ്യുന്നില്ല. ഈ വാര്‍ത്തകേട്ട് രജനീകാന്ത് അത്ഭുതപ്പെട്ടെന്ന് അദ്ദേഹത്തിന്റെ അസോസിയേറ്റ്സ് പറഞ്ഞു. ഈ വാര്‍ത്തയുടെ ഉറവിടം എവിടുന്നാണെന്ന് അറിയില്ല. അമീറിനൊപ്പം രജനി ചുവടുവെയ്ക്കുമെന്നാണ് വാര്‍ത്ത കേട്ടത്. അത് ശരിയല്ല. അത്തരത്തിലൊരു പാട്ടുപോലും എന്റെ ചിത്രത്തിലില്ല ‘- റീമാ പറഞ്ഞു.
എന്നാല്‍ ഇതൊന്നും രജനീകാന്തിനെ ബാധിക്കുന്നുപോലുമില്ലെന്നാണ് അറിയുന്നത്. കൊച്ചടിയാന് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം. തന്റെ സമയം മുഴുവന്‍ കൊച്ചടിയാന് വേണ്ടിയാണ് രജനി ചിലവഴിക്കുന്നതെന്നാണ് അറിയുന്നത്.
കൊച്ചടിയാന് എന്ന ചിത്രത്തിന്റെ എഡിറ്റിംഗിലും മിക്സിംഗിലും ബാക്ക് ഗ്രൗണ്ട് സ്കോറിലുമെല്ലാം തന്റെ മകള്‍ സൗന്ദര്യയെ സഹായിക്കുകയാണ് രജനി ഇപ്പോള്‍..; ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെല്ലാം പെര്‍ഫക്ട് ആയിരിക്കണമെന്ന് രജനിയ്ക്ക് നിര്‍ബന്ധമുണ്ടെന്നാണ് അറിയുന്നത്. അതിനായി തന്നെ ടെക്നിക്കല്‍ ടീമിനൊപ്പം രജനി ലണ്ടനിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല