ലണ്ടന്‍ : സ്ത്രീകള്‍ക്കെതിരെയുളള ഗാര്‍ഹിക പീഡനം തടയാന്‍ നിയമം കൊണ്ടുവരുന്നു. ഇതിന്റെ ഭാഗമായുളള പൈലറ്റ് നിയമം ഗ്വെന്റിലും വില്ട്സിലും തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. 12 മാസത്തേക്കാണ് പെലറ്റ് നിയമം ബാധകമാക്കിയിരിക്കുന്നത്. ഇത് വിജയകരമാണന്ന് കണ്ടാല്‍ രാജ്യത്തൊട്ടാകെ ഗാര്‍ഹിക പീഡന നിരോധന നിയമം ബാധകമാക്കുമെന്ന് ഹോം സെക്രട്ടറി തെരേസാ മേയ് അറിയിച്ചു.
വിവരാവകാശ നിയമത്തിലുള്പ്പെടുത്തിയാണ് ക്ലെയേഴ്സ് ലോ എന്ന പേരിട്ടിരിക്കുന്ന പുതിയ ഗാര്‍ഹിക പീഡന നിരോധന നിയമം കൊണ്ടുവന്നത്. ഇതനുസരിച്ച് കൂടെ താമസിക്കുന്ന പങ്കാളിക്ക് മുന്‍ ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന കാര്യം പോലീസിനോട് ചോദിച്ച് അറിയാന്‍ സാധിക്കും. 2009ല്‍ പങ്കാളിയാല്‍ കൊല്ലപ്പെട്ട ക്ലെയര്‍ വുഡ് എന്ന സ്തീയുടെ സ്മരണാര്‍ത്ഥമാണ് നിയമത്തിന് ക്ലെയേഴ്സ് നിയമം എന്ന് പേരിട്ടിരിക്കുന്നത്. പങ്കാളിയുടെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് ക്ലെയേഴ്സിന് അറിവില്ലാതിരുന്നതാണ് ദുരന്തത്തിലേക്ക് നയിച്ചത്. അടുത്തിടെ ഫാബുലസ് മാഗസീന് നടത്തിയ സര്‍വ്വേയില്‍ ഏതാണ് 91 ശതമാനം സ്ത്രീകളും തങ്ങളുടെ പങ്കാളിയുടെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് മുന്‍കൂട്ടി അറിയാന്‍ ആഗ്രഹമുളളവരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല