ബ്രിട്ടനില്‍ മയക്കുമരുന്നിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് സര്‍വ്വേ. ആദ്യമായാണ് ഇത്രയും ഞെട്ടിക്കുന്ന ഒരു സര്‍വ്വേഫലം പുറത്തുവരുന്നത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പത്തില്‍ ആറു പേരും മയക്കുമരുന്നിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന ആവശ്യം ഉന്നയിച്ചു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ വിചാരണയില്‍ നിന്ന ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇത്തരക്കാര്‍ക്ക് മികച്ച ചികിത്സ നല്കി അവരെ മയക്കുമരുന്നിന്റെ പിടിയില്‍ നിന്ന് രക്ഷപെടുത്താവുന്നതാണ്.
പോര്‍ച്ചുഗലിലും മറ്റും നടപ്പിലാക്കിതു മാതിരി മയക്കുമരുന്ന് വില്‍ക്കുന്നവരേയും കടത്തുന്നവരേയും പോലീസ് പിടിച്ച് ജയിലാക്കുന്ന രീതി ഇവിടേയും വേണമെന്നതാണ് പലരുടേയും ആവശ്യം. സണ്പത്രം നടത്തിയ യൂഗവ് പോളിലാണ് ഞെട്ടിക്കുന്ന ഫലം പുറത്തുവന്നത്.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 56 ശതമാനം ആളുകളും ബ്രിട്ടനിലെ മൊത്തം ഡ്രഗ് നിയമം പൊളിച്ചെഴുതേണ്ടത് ആവശ്യമാണന്ന് വിധിയെഴുതി. എന്നാല്‍ 78 ശതമാനം ആളുകളും ഹെറോയിനും കൊക്കേയ്നും പോലുളള മാരക മയക്കുമരുന്നുകള്‍ കൈവശം വെക്കുന്നതും വില്‍ക്കുന്നതും കുറ്റമായി തന്നെ നിലനിര്‍ത്തണമെന്ന ആവശ്യക്കാരാണ്. എട്ടുവര്‍ഷം മുന്‍പ് ഇത്തരം മയക്കുമരുന്നുകളെ എതിര്‍ക്കുന്നവരുടെ എണ്ണം എണ്‍പത്തിയൊന്‍പത് ശതമാനം ആയിരുന്നു. ഇതേ കാലയളവില്‍ മയക്കുമരുന്നുകളുടെ ഉപയോഗം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണം ഇരട്ടിയായി. കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കിയാല്‍ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുമെന്നാണ് പലരുടേയും ധാരണ. മയക്കുമരുന്നുകള്‍ക്ക് എതിരേയുളള പോരാട്ടത്തില്‍ നിന്ന് ബ്രിട്ടന് ഏറെ പിന്നോട്ട് പോയെന്നുളളത് വേദനാജനകമായ കാര്യമാണന്ന് കഴിഞ്ഞ ദിവസം ജസ്റ്റിസ് സെക്രട്ടറി കെന്‍ ക്ലാര്‍ക്ക് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല