വി. തോമാശ്ലീഹയുടെയും വി. അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ഷെഫീല്‍ഡില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. 2മണിക്കാരംഭിച്ച സമൂഹബലിയില്‍ ഫാ. സിറില്‍ ഇടമന, ഫാ. ജോയ് ചേറാടിയില്‍, ഫാ. തോമസ് എന്നിവര്‍ കാര്മികമാരായിരുന്നു. ഹല്ലാം രൂപതയുടെ ബിഷപ്പ് ജോണ്‍ പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും വി. അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് കൊണ്ടുള്ള വിശ്വാസ പ്രദക്ഷിണം ലീഡ് ചെയ്തു. പ്രദക്ഷിണത്തില്‍ മുത്തുക്കുടകളും കൊടികളും ചെണ്ടമേളങ്ങളും സ്കോട്ടിഷ് ബാന്റും വിശുദ്ധന്മാരുടെ സ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ളതായിരുന്നു. പള്ളി പരിസരങ്ങളും പ്രദക്ഷിണം പോകുന്ന വഴികളും തോരണങ്ങള്‍ കൊണ്ടലങ്കരിച്ചു.
പള്ളിയും ബലിപീഠവും പൂക്കള്‍കൊണ്ട് മറ്റ് അലങ്കാരങ്ങള്‍ കൊണ്ടു കമനീയമാക്കി. ഈ വര്‍ഷത്തെ തിരുനാളിനു 41 പ്രസുദേന്തികള്‍ യോര്‍ക്ക്ഷെയറിന്റെ എല്ലാ ഭാഗത്തുനിന്നും ഉണ്ടായിരുന്നു.ഏകദേശം 1000ല്‍ മുകളില്‍ ആളുകള്‍ തിരുനാളില്‍ പങ്കെടുത്തു. പള്ളിപരിസരങ്ങള്‍ തട്ടുകടകള്കൊണ്ടും, വാണിഭകച്ചവടക്കാര് കൊണ്ടും നിറഞ്ഞു. തിരുനാളില്‍ എല്ലാ ഇതര മതവിശ്വാസികളും പങ്കെടുത്ത് മഹസൗഹാര്‍ദ്ദത്തിന്റെ വേദിയായി മാറി.
പാച്ചോര്‍ നേര്‍ച്ചയ്ക്കുശേഷം ഹല്ലാം രൂപതാധ്യക്ഷന്‍ ബിഷോ ജോണിനെയും മറ്ു വിശിഷ്ടാഥിതികളെയും ചട്ടയും മുണ്ടും അണിഞ്ഞ പെണ്‍കുട്ടികള്‍ മാര്‍ തോമാകുരിശു കൊണ്ടുള്ള നിലവിളക്കുകള്‍ കൈകളില്‍ ഏന്തി സ്കൂള്‍ ഹാളിലേക്ക് ആനയിച്ചു.
പൗരസ്ത്യ ഭാരതീയ പാശ്ചാത്യ പാരമ്പര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 40 കുട്ടികള്‍ അരങ്ങേറിയ ബൈബിള്‍ അടിസ്ഥാനമാക്കിയ തോമാശ്ലീഹയുടെ ഭാരതീയ പ്രവേശനം ഉള്ക്കൊള്ളിച്ചുകൊണ്ടുള്ളരംഗപൂജ ഏവരെയും വിസ്മയിപ്പിച്ചു. കൂടാതെ വിവിധ കലാപരിപാടികളും അരങ്ങേറി. സ്നേഹവിരുന്നോടു കൂടി ഏകദേശം 10മണിയോടുകൂടി തിരുനാള്‍ ആഘോഷങ്ങള്‍ സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല