സന്ദര്‍ലാന്‍ഡ്: ഇന്ത്യന്‍ കത്തോലിക്ക സമൂഹവും സെന്റ് ജോസെഫ്സ് പാരിഷ് ഇംഗ്ലിഷ് സമൂഹവും ഒത്തുചേര്‍ന്ന്, സാംസ്കാരിക ശാക്തീകരണത്തിന് പുതിയ മാനങ്ങള്‍ നല്കി കറി നൈറ്റിനു ജൂലൈ 6 വെള്ളിയാഴ്ച സന്ദര് ലാന്‍ഡ് സെന്റ് ജോസെഫ്സ് പാരിഷ് സെന്റര്‍ സാക്ഷ്യം വഹിച്ചു. രാത്രി ഏഴര മണിക്ക് തുടങ്ങിയ പരിപാടികളില്‍ വ്യത്യസ്തയാര്‍ന്ന വിഭവങ്ങള്‍ കൊണ്ടും ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും സമ്പന്നമായിരുന്നു.
സാംസ്കാരിക പെരുമയാല്‍ പേരുകേട്ട ഇന്ത്യന്‍ സമൂഹവും അതില്‍ തന്നെ എണ്ണത്തില്‍ മുന്പതിയില് നില്കുന്ന മലയാളി സമൂഹത്തിന്റെ സാന്നിധ്യത്താല്‍ സജ്ജീവമായ സായാഹ്നം ഇംഗ്ലിഷ് സമൂഹവും ഇന്ത്യന്‍ സമൂഹവും തമ്മിലുള്ള ഐക്യത്തിനു പുതിയ രൂപവും ഭാവവും കൈവന്നു.
ഇടവക വികാരി ഫാ. മൈക്കിളിന്റെ നേതൃത്വത്തില്‍ തുടങ്ങിയ കറി നൈറ്റില്‍ രൂപത മലയാളി ചാപ്ലിന് ഫാ. സജി തോട്ടത്തിലും സന്നിഹിതനായിരുന്നു. മനസ്സില്‍ തങ്ങി നില്ക്കുന്ന ഒരു പിടി രുചിയുടെ ഓര്‍മ്മകള്‍ ബാക്കി വച്ച് ഇനിയും ഇതുപോലുള്ള സംഗമങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ കഴിയട്ടെയെന്ന ആശംസ്സകളോടെ ഏവരും പിരിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല