കേരള കോണ്‍ഗ്രസ് നേതാവും മുന്‍ പി.എസ്.സി മെമ്പറും ആയ പ്രൊഫ.ജോയ് മുപ്രാപ്പള്ളിയ്ക്ക് കേരള കോണ്‍ഗ്രസ് നോട്ടിംഗ്ഹാം യൂണിറ്റ് സ്വീകരണം നല്‍കി. കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക രംഗങ്ങളില്‍ പ്രവാസികള്‍ നല്‍കുന്ന സംഭാവനകള്‍ വളരെ വലുതാണെന്നും പ്രവാസികള്‍ തങ്ങളുടെ നാടുമായുള്ള ആത്മബന്ധം മുറിയാതെ സൂക്ഷിക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പ്രവാസികളുടെ പ്രശനങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ അവതരിപ്പി പരിഹാരം കാണുന്നതില്‍ എക്കാലവും കേരള കോണ്‍ഗ്രസ് പ്രസ്ഥാനം മുന്‍ നിരയില്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബെന്നി കടൂകുന്നെലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ സെക്രട്ടറി ജോബി പുതുക്കുളങ്ങര, ഷാജി മാളിയെക്കല്‍, ജോയി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല