ശനിയാഴ്ച കേബ്രിഡ്ജില്‍ എത്തിച്ചേര്‍ന്ന ഒളിമ്പിക് ദീപശിഖയ്ക്ക് വളരെ വര്‍ണ്ണാഭമായ സ്വീകരണമാണ് സിറ്റി കൌണ്സിലില് ഒരുക്കിയത്. ‘ദി ബിഗ് വീക്കെണ്ട്’ എന്ന് പേരിട്ട പരിപാടിയില്‍ വിവിധ രാജ്യങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. കേംബ്രിഡ്ജ് മലയാളി അസോസിയേഷനും പരിപാടി അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു.
40 മിനിട്ട് നീണ്ടുനിന്ന കലാപരിപാടിയില്‍ കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ മിടുക്കന്മാരും മിടുക്കികളും അവതരിപ്പിച്ച കലാപരിപാടികള്‍ ആകര്‍ഷകമായി. കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനത്തിനുള്ള സിറ്റി കൌണ്‍സിലിന്റെ അംഗീകാരമായിരുന്നു ഇത്. വരും ദിവസങ്ങളില്‍ സിറ്റി കൌണ്‍സിലും അസോസിയേഷനും സഹകരിച്ചു കൂടുതല്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല