ഗ്ളാസ്ഗോ: കഴിഞ്ഞ രണ്ടു വര്‍ഷമായി സ്കോട്ട്ലാന്റിലെ ഗ്ളാസ്ഗോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്കോട്ട്ലാന്റ് മലയാളി അസോസിയേഷന്റെ വര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. പുതിയ ഭാരവാഹികളായി ഹാരിസ് ക്രിസ്തുദാസ് (പ്രസിഡന്റ്), മോനിട്ടന് മുതലാളി (വൈസ് പ്രസിഡന്റ്), ഷിജോ ജോസഫ് (സെക്രട്ടറി), സ്റീഫന് കുരുവിള (ജോയിന്റ് സെക്രട്ടറി), ജോണ്‍സ് ജോസഫ് (ട്രഷറര്‍) എന്നിവരെയും ഇന്റേണല്‍ ഓഡിറ്ററായി മാര്‍ക്കോസ് ഏബ്രഹാമും കോ-ഓര്‍ഡിനേറ്ററായി സണ്ണി പത്തനംതിട്ടയും സംഘടനയുടെ വാക്താവായി ഷാജി കൊറ്റനാടിനെയും തെരഞ്ഞെടുത്തു.
ഗ്ളാസ്ഗോ കാമ്പസ് ലാംഗിലുള്ള കത്കിന് കമ്യൂണിറ്റി ഹാളില്‍ അഡ്ഹോക്ക് കമ്മറ്റി പ്രസിഡന്റ് സണ്ണി പത്തനംതിട്ട അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഷാജി കൊറ്റിനാട്ട് സ്വാഗതവും, ഹാരീസ് നിലവിലുള്ള പ്രവര്‍ത്തനങ്ങളുടെ ലഘുവിവരണവും നല്കി.
കൂടാതെ വിവിധങ്ങളായ പ്രദേശങ്ങളെ പ്രതിനിധീകരിച്ചുള്ള കമ്മിറ്റി അംഗങ്ങളെ നില നിര്‍ത്തി. സ്റീഫന് കുരുവിള, മാര്‍ക്കോസ് ഏബ്രഹാം, ഷിജോ ജോസഫ് എന്നിവര്‍ പ്രസ്ഥാനത്തിന്റെ വിജയകരമായ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നയിച്ചു. ജോണ്‍സ് ജോസഫ് നന്ദി പറഞ്ഞു. കൂടാതെ വിവിധങ്ങളായ പ്രദേശങ്ങളെ പ്രതിനിധീകരിച്ചുള്ള കമ്മിറ്റി അംഗങ്ങളെ നിലനിര്‍ത്ത
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല