സിംഗപ്പൂര്‍ : ഒന്നു കെട്ടിപ്പിടിച്ചാല്‍ കൊക്കോകോള ഫ്രീയായി ലഭിക്കും. ആരെയാണന്നല്ലേ… മറ്റാരേയുമല്ല, ഈ കൊക്കോകോള വെന്‍ഡിങ്ങ് മെഷീനെ തന്നെ. സിംഗപ്പൂരിലാണ് കമ്പനിയുടെ ഓപ്പണ്‍ ഹാപ്പിനെസ്സ് കാമ്പെയ്ന്റെ ഭാഗമായി ഈ സൗഹൃദ വെന്‍ഡിങ്ങ് മെഷീന് സ്ഥാപിച്ചിരിക്കുന്നത്. ആരെങ്കിലും ഈ മെഷീനെ ഗാഢമായി ഒന്നു കെട്ടിപ്പിടിച്ചാല്‍ കൊക്കോകോളയുടെ ഒരു ടിന് ലഭിക്കും. മെഷീനിലെ കൊക്കോ കോളയുടെ പ്രശ്സതമായ ലോഗോ മാറ്റിയ ശേഷം അവിടെ എന്നെ കെട്ടിപിടിക്കു എന്നാണ് എഴുതിയിരിക്കുന്നത്.
പൊതുസ്ഥലത്ത് കെട്ടിപ്പിടിക്കുന്നതോ ഉമ്മവെക്കുന്നതോ പ്രോത്സാഹിപ്പിക്കാത്ത രാജ്യങ്ങളില്‍ സ്നേഹം പ്രകടിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി ഓ്പ്പണ്‍ ഹാപ്പിനെസ്സ് കാമ്പെയ്ന് തുടങ്ങിയത്. സന്തോഷമെന്നത് ഒരാളില്‍ നിന്ന മറ്റൊരാളിലേക്ക് നേരിട്ട് പകരാനുളളതാണന്ന് കോക്കിന്റെ ഏഷ്യാ പസഫിക് ഡയറക്ടര്‍ ലിയനാര്‍ഡോ ഒ ഗ്രാഡി പറഞ്ഞു. ആരും പ്രതീക്ഷീക്കാത്ത നൂതനമായ രീതിയില്‍ സന്തോഷം പ്രകടിപ്പിക്കാനുളള തങ്ങളുടെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു സംരംഭം തുടങ്ങിയതെന്നും സന്തോഷം പ്രസരിപ്പിക്കുക എന്ന ലളിതമായ ആശയമാണ് ഈ വെന്‍ഡിങ്ങ് മെഷീന് പിന്നിലുളളതെന്നും ഓ ഗ്രാഡി പറഞ്ഞു. മെഷീന് ജനകീയമാകുകയാണങ്കില് ഏഷ്യയിലാകമാനം ഇത് സ്ഥാപിക്കുന്നതിനെ കുറിച്ച് ചിന്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല