വചന വിരുന്നിന്റെ പുത്തന്‍ അഭിഷേകങ്ങള്‍ ചൊരിയുന്ന രണ്ടാം കണ്‍വന്‍ഷനെ വരവേല്‍ക്കാന്‍ കവന്‍ട്രിയിലെ സ്റ്റോണ്‍ -ലി-പാര്‍ക്ക് ഒരുങ്ങുന്നു. അത്ഭുത വിടുതല്‍ ശുശ്രൂഷകനായ അണക്കരയിലെ മരിയന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ഡൊമനിക് വാളമനാലാണ് രണ്ടാം ശനിയാഴ്ചയിലെ മുഖ്യ വചന പ്രഘോഷകന്.
സ്റ്റോണ്‍ -ലി-പാര്‍ക്കിലെ പ്രധാന ഹാളില്‍ 5000ത്തിലധികം ഇരിപിടങ്ങളും കുട്ടികളുടെ ശുശ്രൂഷയ്ക്കായി 1000ത്തിലധികം ഇരിപ്പിടങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്കുന്ന രണ്ടാം ശനിയാഴ്ച കണ്വന്ഷനിലുടെ അനേകം വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും നിരവധിയായ ദൈവികാനുഗ്രഹങ്ങള്‍ ലഭിയ്ക്കുന്നുണ്ട്
രണ്ടുവര്ഷങ്ങള്ക്കുമുന്പ് നൂറില്‍ താഴെ അംഗങ്ങള്‍ തുടക്കം കുറിച്ച കണ്‍വന്‍ഷനില്‍ ഇപ്പോള്‍ പ്രതിമാസം നാലായിരത്തിലധികം വിശ്വാസികളാണ് അനുഗ്രഹങ്ങള്‍ വാങ്ങിക്കുന്നത്. കൂടാതെ, ലണ്ടന്‍ , ബ്രാഡ്ഫോഡ്,മാഞ്ചസ്റ്റര്‍,നോര്‍ത്ത് ഈസ്റ്റ് എന്നിവിടങ്ങളില്‍ മാസങ്ങല്‍ ഇടവിട്ട്, ഫാ. സോജി ഓലിക്കല്‍ , ഫാ. ജോമോന് തൊമ്മാന എന്നിവരുടെ നേതൃത്വത്തിലും കണ്‍വന്‍ഷനുകള്‍ നടന്നുവരുന്നു.
ഈ മാസത്തെ കണ്വന്ഷന് രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാലുവരെയാണ്.
വേദിയുടെ വിലാസം: Stoneleigh Park CV8 2LG
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല