1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2012

മാത്യു ജോസഫ്‌

മലയാളി വിദ്യാര്‍ഥികളടങ്ങുന്ന 25 പേരുടെ സംഘം, ഇരുണ്ട ഭൂഖണ്ടത്തിലേക്ക് ഏകദേശം ഒരുമാസം നീണ്ടു നില്‍കുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ന്യൂകാസില്‍ എയര്‍ പോര്‍ട്ടില്‍ നിന്നും യാത്രയായി. സാധു ജനസംരക്ഷണവും, അധ്യാപനവും അടങ്ങുന്ന ഒട്ടനവധി പദ്ധതികളുമായാണ് സെ. അന്തോനീസ് സ്കൂളില്‍ നിന്നും സിക്സ്ത് ഫോമ്മില്‍ നിന്നുള്ള കുട്ടികള്‍ പുറപ്പെട്ടിരിക്കുന്നത്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും പാവപെട്ട രാജ്യമായ മന്സ്സീനി എന്ന സ്ഥലത്തേക്കാണ്‌ ഇവര്‍ യാത്രയായിരിക്കുന്നത്. സെ. ആന്റണീസ് സ്കൂളിന്റെ ഒരു പ്രൊജക്റ്റ്‌ അവിടം കേന്ദ്രമാക്കി വര്‍ഷങ്ങളായി നടക്കുന്നു. എല്ലാവര്‍ഷവും ഈ സ്കൂളില്‍ നിന്നും ഒരു ബാച്ച് അവിടേക്ക് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി പോകുന്നുണ്ട്.

ആദ്യമായാണ് മലയാളി വിദ്യാര്‍ഥികള്‍ ഇതില്‍ ഭാഗമാകുന്നത് എന്നത് മലയാളികള്‍ക്ക് അഭിമാനിക്കാം. ജെനി, അവലിന്‍, അലീന എന്നി മലയാളി കുട്ടികളടങ്ങുന്ന ഈ സന്നദ്ധ സേവ സംഘം ഏവര്‍ക്കും മാതൃകയാണ്, നമുക്കും അഭിമാനിക്കാം, വളര്‍ന്നു വരുന്ന മലയാളി യുവത്വം അവരുടെ മനസ്സിലും ഹൃദയത്തിലും സേവന സന്നദ്ധതയില്‍ ബ്രിട്ടീഷ്‌ സമൂഹത്തോടൊപ്പം തന്നെ മുന്‍പന്തിയില്‍ നില്‍ക്കട്ടെ.. അതുവഴി കാരുണ്യത്തിന്റെ സപര്‍ശം പാവപ്പെട്ടവരില്‍, പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരില്‍ എത്തട്ടെ..

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.