പ്രസവശേഷം കുറഞ്ഞത് ആറുമാസമെങ്കിലും കുഞ്ഞിനെ മുലയൂട്ടുന്നത് ശരീരഭാരം കുറയാന്‍ സഹായിക്കുമെന്ന് കണ്ടെത്തല്‍. മൂലയൂട്ടുന്നത് മൂലം ഒരു മുപ്പത് വര്‍ഷത്തേക്കെങ്കിലും അമിതമായി വണ്ണം വെയ്ക്കില്ലെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.. . ചുരുങ്ങിയത് ആറ് മാസമെങ്കിലും കുട്ടിക്ക് മുലപ്പാല്‍ നല്കുന്ന ആമ്മമാരുടെ ശരീരഭാരം രണ്ട് LBS എങ്കിലും കുറയുന്നുണ്ടെന്നും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ ഇതിലൊക്കെ ഉപരിയായി മുലയൂട്ടുന്ന അമ്മമാരില്‍ കാന്‍സര്‍, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, പൊണ്ണത്തടി മൂലമുണ്ടാകുന്ന മറ്റ് അസുഖങ്ങള്‍ എന്നിവയുണ്ടാകാനുളള സാധ്യത വളരെ കുറവാണ്.
ഗര്‍ഭകാലത്ത് ഹോര്‍മോണ്‍ വ്യതിയാനം മൂലം മിക്ക സ്ത്രീകളുടേയും ശരീരഭാരം കൂടാറുണ്ട്. എന്നാല്‍ പ്രസവത്തിന് ശേഷം ശരീരത്തിന്റെ ഭാരം പഴയനിലയിലേക്ക് എത്തിക്കാന്‍ പലര്‍ക്കും കഴിയാറില്ല. ഒന്നില്‍ കൂടുതല്‍ കുട്ടികളുളളവരാണങ്കില് ഓരോ പ്രസവത്തിന് ശേഷവും ഇവര്‍ ആനുപാതികമായി വണ്ണം വെയ്ക്കാറുണ്ട്. ഏതാണ്ട് ഏഴുലക്ഷത്തി നാല്‍പ്പതിനായിരം സ്ത്രീകളിലാണ് മുലയൂട്ടലും ശരീരഭാരവും തമ്മിലുളള ബന്ധം നിരീക്ഷിച്ചത്. കൃത്യമായി മുലയൂട്ടുന്ന സ്ത്രീകളില്‍ ഗര്ഭകാലത്തുണ്ടായ അമിതവണ്ണം പിന്നീട് ഇല്ലാതാകുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ഒരു ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിന് തുല്യമാണ് മുലയൂട്ടല്‍. മുലയൂട്ടുന്നത് മൂലം അമ്മയുടെ ശരീരത്ത് നിന്ന് 500 കാലറിയെങ്കിലും ഉപയോഗിച്ച് തീര്‍ക്കുന്നുണ്ട്. അതായത് തുടര്‍ച്ചയായി ആറ് മാസം മുലയൂട്ടുന്ന സ്ത്രീകളില്‍ അവരുടെ ബോഡിമാസ് ഇന്‍ഡകസ് ഒരു ശതമാനം കുറയുന്നു.
മുലപ്പാല്‍ കുട്ടികള്‍ക്ക് നല്ലതാണന്ന് മുന്‍പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ മുലയൂട്ടുന്നത് ഭാവിയില്‍ അമ്മമാരെ ഒരുപാട് അസുഖങ്ങളില്‍ നിന്ന് രക്ഷിക്കും. കുഞ്ഞിന് ജന്മം നല്കി ചുരുങ്ങിയത് മുപ്പത് വര്‍ഷത്തേക്കെങ്കിലും അമ്മയുടെ ആരോഗ്യത്തിന് കുഴപ്പമില്ലാതെ കാക്കാന്‍ മുലയൂട്ടല്‍ മൂലം സാധിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്കിയ ഡോ. ക്രിസ്റ്റി ബോബ്റോ പറഞ്ഞു. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഒബിസിറ്റിയില്‍ ഈ പഠനഫലങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല