ലണ്ടന്‍ : സ്വന്തം കുഞ്ഞിനെ തിരക്കേറിയ റോഡിലുപേക്ഷിച്ച റഷ്യക്കാരിയായ അമ്മയ്ക്ക് എട്ടുവര്‍ഷം ജയില്‍ശിക്ഷ. കുഞ്ഞിനെ വാഹനമിടിക്കണം എന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ ഒന്‍പത് മാസം പ്രായമുളള കുഞ്ഞിനെ റോഡിന് നടുക്ക് ഉപേക്ഷിച്ചത്. എലീന ഓസീന എന്ന ഇരുപത്തിനാല് കാരിയായ സ്ത്രീയാണ് ഈ ക്രൂരത ചെയ്തത്. തന്റെ കാമുകന്‍ ഉപേക്ഷിച്ച് പോയതോടെ എലീന കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അതുവഴി വന്ന ഒരു യാത്രക്കാരന്‍ വഴിയില്‍ എന്തോ കിടക്കുന്നത് കണ്ട് വാഹനം നിര്‍ത്തിയതാണ് കു്ഞ്ഞിന്റെ രക്ഷക്ക് കാരണമായത്. പിന്നീട് ഇയാള്‍ കുഞ്ഞിനെ ദത്തെടുത്തു.
എലീനയെ സഹായച്ചതിന് സഹോദരന്‍ അലക്‌സാണ്ടറിനും (21) കോടതി ശിക്ഷവിധിച്ചു. 2011 മേയിലാണ് സംഭവം നടക്കുന്നത്. മോസ്‌കോയിലെ ഒരു നാലുവരിപാതയിലാണ് എലീന കുഞ്ഞിനെ ഉപേക്ഷിക്കുന്നത്. കുട്ടിയെ പാതയില്‍ ഉപേക്ഷിച്ചതിന് ശേഷം ഇരുവരും അല്‍പ്പം അകലെ മാറിനിന്ന് എന്തു സംഭവിക്കുമെന്ന് നിരീക്ഷിക്കുന്നുണ്ടായിരുന്നതായി അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. വഴിയില്‍ കിടക്കുന്നത് പട്ടിയോ പൂച്ചയോ ആണന്ന് കരുതിയാണ് യാത്രക്കാരന്‍ വാഹനം നിര്‍ത്തിയത്. കുഞ്ഞാണന്ന് കണ്ട ഉടനെ ഇയാള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കുഞ്ഞിന് യാതൊരു പരുക്കും കൂടാതെരക്ഷപെട്ടത് അത്ഭുതമാണന്ന് അന്വേഷണ ഉദ്യോഗസഥര്‍ കോടതിയില്‍ ബോധിപ്പിച്ചു.
എന്നാല്‍ ആര്‍ക്കും ഒരു തെറ്റ് പറ്റാമെന്നും തനിക്ക് ലഭിച്ച ശിക്ഷ കടുത്തുപോയെന്നും വിധിപ്രഖ്യാപനം കേട്ടശേഷം ഒരു ചാനലിന് നല്‍കിയ പ്രതികരണത്തില്‍ എലീന പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല