ഇന്ന് വീടുകളില്‍ ടിവി ഒരു ആവശ്യമാണ്. എന്നാല്‍ നമ്മള് തിരഞ്ഞെടുക്കുന്ന ടിവി പാക്കേജ് നമുടെ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്നതാണോ എന്ന് എങ്ങനെ അറിയാം. പലരും അത്യാവശ്യ കാര്യങ്ങള്‍ പോലും മാറ്റിവച്ച് ടിവി പാക്കേജിന് പണം കണ്ടെത്താറുണ്ട്. ടിവി ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത സംഭവമായി മാറികഴിഞ്ഞിരിക്കുന്നു. സ്റ്റാന്റാന്‍ഡര്‍ നടത്തിയ സര്‍വ്വേയില്‍ ഏകദേശം 47 ശതമാനം ആളുകളും തങ്ങളുടെ ഔട്ടിങ്ങിനുളള ചെലവുകള്‍ ടിവി പാക്കേജിനായി മാറ്റിവെക്കാറുണ്ട്. മുപ്പത് ശതമാനം ആളുകള്‍ വസ്ത്രം, മേക്കപ്പ് സാധനങ്ങള്‍ തുടങ്ങിയ ചെലവുകള്‍ ടിവിക്കായി കുറക്കും. ഏതാണ്ട് നാലിലൊന്നിലധികം ആളുകള്‍ ഹോളിഡേ ആഘോഷിക്കുന്നതിനേക്കാളും കാര്‍ വാങ്ങുന്നതിനേക്കാളും പ്രഥമ പരിഗണന നല്‍കുന്നത് ടിവി പാക്കേജുകള്‍ക്കാണ്.
ടിവി പാക്കേജിന് പണം കണ്ടെത്താനായി ഒന്‍പതില്‍ ഒരാള്‍ എന്ന കണക്കില്‍ ദൈനംദിന ആവശ്യങ്ങള്‍ മാറ്റിവെക്കാറുണ്ട്. പതിനൊന്നില്‍ ഒരാള്‍ തങ്ങളുടെ വിവാഹചെലവില് നിന്നും ഇരുപത്തിയഞ്ചിലൊരാള് കുഞ്ഞുങ്ങളുടെ ജന്മദിനം, സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയവക്കുളള പണത്തില്‍ നിന്നും ടിവി പാക്കേജിന് പണം കണ്ടെത്താറുണ്ട്.
സ്കൈടിവിയുടെ ഒരു പാക്കേജിന് മാത്രം ഇരുപത് പൗണ്ട് അധികം നല്കേണ്ടിവരുന്നുണ്ട്. അതായത് സ്കൈ പാക്കേജ് ഒഴിവാക്കിയാല്‍ വര്‍ഷം ചുരുങ്ങിയത് 318 പൗണ്ട് ലാഭിക്കാന്‍ കഴിയും. എന്നാല്‍ അതിനായി നിങ്ങളുടെ ചില പ്രീയപ്പെട്ട ചാനലുകള്‍ ഉപേക്ഷിക്കേണ്ടിവരും.
ടിവി പാക്കേജുകള്‍ക്കായി വന്‍തുക ചെലവാക്കുന്നത് ചെലവേറിയ സ്വഭാവമാണന്ന് പറയാതെ വയ്യ. സ്കൈ പാക്കേജിനുളള അടിസ്ഥാന നിരക്ക് 21.50 പൗണ്ടാണ്. മറ്റൊരു അഞ്ച് പൗണ്ട് കൂടി നല്കിയാല് നിങ്ങള്‍ക്ക് 52 ചാനലുകള്‍ അധികമായി ലഭിക്കും. മൂവി ചാനലുകള്‍ ലഭിക്കണമെങ്കില്‍ 16 പൗണ്ട് കൂടി ലഭിക്കണം. സ്പോര്‍ട്സ് ചാനലുകള്‍ക്ക് 21 പൗണ്ടും എച്ച്ഡി പായ്്കിന് 10 പൗണ്ടും വീണ്ടും അധികം നല്‍കണം. ഇനി ഇതെല്ലാം ഒരുമിച്ച് ഓര്‍ഡര്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ഒരു മാസം 63.25 പൗണ്ട് നല്കിയാല് മതിയാകും. വര്‍ഷത്തില്‍ ടിവി പാക്കേജിനായി 750 പൗണ്ട്. ഇനി കുറച്ച് സ്പോര്‍ട്ട്സ് ചാനലുകള്‍ കൂടി വേണമെങ്കില്‍ സ്കൈ മള്‍ട്ടിറൂം എന്ന പാക്കേജ് തെരഞ്ഞെടുക്കാം. അപ്പോള്‍ മാസതുക 94.50 പൗണ്ടായി ഉയരും. വാര്‍ഷിത തുക 1,134 പൗണ്ടാകുകയും ചെയ്യും. ഏതാണ്ട് പതിനഞ്ച് മില്യണ്‍ കുടുംബങ്ങളാണ് ഇത്തരത്തില്‍ പേ ചാനലുകള്‍ ആസ്വദിക്കുന്നത്. അന്‍പതിലധികം ചാനലുകള്‍ സൗജന്യമായി ലഭിക്കുമ്പോഴാണ് ഒരല്‍പ്പം കൂടുതല്‍ വിനോദത്തിനായി നൂറുകണക്കിന് മില്യണുകള്‍ കളയുന്നത്.
ഒരു പാക്കേജിനായി നമ്മള് വന്‍ തുക ചെലവാക്കുമ്പോള്‍ അതില്‍ കൂടുതലും ഫ്രീ ചാനലുകളാണന്ന കാര്യം മറക്കരുത്. അതായത് പാക്കേജിലുളള ഒന്നോ രണ്ടോ പേ ചാനലുകള്‍ക്കാണ് നാം വന്‍ തുക മുടക്കുന്നത്. പലപ്പോഴും ടിവിയില്‍ വീണ്ടും കാണാനുളള അവസരമില്ലാത്തതാണ് പലരേയും പണം മുടക്കി ഇത്തരം ചാനലുകള്‍ എടുക്കാന്‍ പ്രേരി്പ്പിക്കുന്നത്. എന്നാല്‍ ഇന്ന് ഇതിനും പരിഹാരമുണ്ട്. 100 പൗണ്ട് മുടക്കിയാല്‍ പിവിആര്‍ (പേഴ്സണല്‍ വീഡിയോ റെക്കോര്‍ഡര്‍) എന്ന ഉപകരണം വാങ്ങാന്‍ ലഭിക്കും.ഇത് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇഷ്ടമുളള പരിപാടി റിക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും. പിന്നീട് സമയമുളളപ്പോള്‍ വന്നിരുന്ന് കണ്ടാല്‍ മതിയാകും.
ഇനി റെക്കോര്‍ഡ് ചെയ്യാന്സൗകര്യമില്ലെങ്കിലും സാരമില്ല ടിവിയെ ഒരു കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചാലും മതി. ഇതുപയോഗിച്ച് ലൈവ് ടിവി പോസ് ചെയ്യാനും റീവൈന്‍ഡ് ചെയ്യാനും സാധിക്കും. അതുമല്ലങ്കില്‍ ഇന്റര്‍നെറ്റ് വഴി ബിബിസി ഐ പ്ലെയര്‍ ഉപയോഗിച്ച് പരിപാടികള്‍ കാണാം. ഇതുവഴി മാസം നല്ലൊരു തുക ലാഭിക്കാന്‍ കഴിയും. മൂന്നൂറ് പൗണ്ട് ചെലവാക്കേണ്ടിടത്ത് വെറും അറുപത് പൗണ്ട് ചെലവാക്കിയാല്‍ മതിയാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല