വ്യാജ റിക്രൂട്ട്മെന്റ് നടത്തി പണംവാങ്ങിയതായി നോട്ടിംഗ്ഹാം മലയാളിക്കെതിരെ ആരോപണംയു.കെയില്‍ നഴ്സിംഗ് ഉള്‍പ്പടെ വിവിധ തസ്തികകളില്‍ ജോലിയും യൂണിവേഴ്സിറ്റികളില്‍ അഡ്മിഷനും ജോലിയും വാഗ്ദാനം ചെയ്ത് അനവധിപ്പേരില് നിന്നും കോട്ടയം സ്വദേശിയായ നോട്ടിംഗ്ഹാം മലയാളി മാത| തോമസ് പണം തട്ടിച്ചുവെന്നാണ് ആരോപണം.കബളിപ്പിക്കപ്പെട്ട ജിയോ എന്ന യുവാവിനെ പണം തിരികെത്തരാം എന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മര്‍ദ്ദിച്ചെന്ന് ഇയാള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
ജിയോ പിന്നീട് യു.കെയിലെ ഇടതുപക്ഷ സംഘടനയായ ഡെമോക്രാറ്റിക് ഇന്ത്യന്‍ സ്റ്റുഡന്റ് ഫെഡറേഷന് – ജി ബി ഭാരവാഹികളെ വിവരം അറിയിച്ചു.DISF നേതാവ് ബൈജു തിട്ടാലയുടെ ശ്രമഫലമായി സി.പി.എം നേതാവ് എം എ ബേബി പ്രശ്നത്തില്‍ ഇടപെടുകയും മാത|വിന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ട് പണം നഷ്ടമായവര്‍ക്ക് അത് എത്രയുംവേഗം തിരികെ നല്കാന് ആവശ്യപ്പെടുകയുമായിരുന്നു എന്നറിയുന്നു. മാത|വിനെതിരെ നിയമ നടപടി സ്വീകരിക്കനും തീരുമാനിച്ചതായി അറിയുന്നു.
ഇതിനുമുമ്പും മാത്യു ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടത്തിയതായിപത്രങ്ങളില് വാര്‍ത്തകള്‍ വന്നിരുന്നു. ആംഗ്ളിയയിലെ സ്റുഡന്റ്സ് കമ്മ}ണിറ്റി സൊസൈറ്റിയാണ് അന്ന് ഇയാളുടെ കൈകളില്‍ നിന്ന് ഹതഭാഗ്യരായ വിദ്യാര്‍ത്ഥികളെ രക്ഷിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല