ഐല്‍സ്ബറി മലയാളികളുടെ കൂട്ടായ്മയായ ഐല്‍സ്ബറി മലയാളി സമാജം (AMS) ന് തുടക്കമായി. ഈ മാസം അഞ്ചിന് ചേര്‍ന്ന യോഗത്തിലാണ് സമാജം പ്രവര്‍ത്തനം ആരംഭിച്ചത്. ഐല്സ്ബറിയിലെ മലയാളികളുടെ ഇടയില്‍ കലാകായികപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സമാജം പ്രവര്‍ത്തനമാരംഭിച്ചത്.
സമാജത്തിന്റെ ഭാരവാഹികളായി താഴെ പറയുന്നവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
സോജന് ആറ്റുപുറം (രക്ഷാധികാരി), ലൂക്കോസ് ജോസഫ് (പ്രസിഡന്റ്), സാബൂ ബേബി (സെക്രട്ടറി), സേവി വര്‍ഗ്ഗീസ് , സെലസ്റ്റിന്‍ തോപ്പിലാന്‍ (ട്രഷറര്‍), ഷിബി ജോര്‍ജ്ജ് ( വൈസ് പ്രസിഡന്റ്), സിന്ധു രാജേഷ് (ജോയ്ന്റ് സെക്രട്ടറി), മാര്ട്ടിന് സെബാസ്റ്റിയന്, സ്റ്റീഫന്‍ സക്കറിയ, അനുപമ സജി, ദീപ്തി ജോസ് ( കള്‍ച്ചറല്‍ കോഡിനേറ്റര്‍), രജ്ഞിത്ത് ജോര്‍ജ്ജ്, ജോസഫ് കുരുവിള ( സ്പോര്‍ട്ട്സ് കോഡിനേറ്റര്‍), സിജോ മാത്യു ( മീഡിയാ & കമ്മ്യൂണിക്കേഷന്‍ കോഡിനേറ്റര്‍).
എഎംഎസിന്റെ ഔദ്യോഗിക ഉത്ഘാടനവും ഈ വര്‍ഷത്തെ ഓണാഘോഷവും സെപ്റ്റംബര്‍ എട്ടിന് ശനിയാഴ്ച നടക്കും. ഐല്സ്ബറിയിലെ ചലോനെര് റോഡിലുളള ഗാര്ഡിയന് ഏന്ജല്സ് ചര്‍ച്ച് ഹാളില്‍ വച്ചാകും പരിപാടികള്‍ നടക്കുക. ഐല്സ്ബറിയിലെ എല്ലാ മലയാളികളും ചടങ്ങില്‍ പങ്കെടുക്കണമെന്ന് ഭാരാവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല