1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2012

ലണ്ടന്‍ : പ്രസ്സ് കോണ്‍ഫറന്‍സില്‍ വച്ച് പെപ്‌സി കുടിച്ച ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡിഞ്ഞോയുടെ സ്‌പോണ്‍സര്‍ഷിപ്പ് കൊക്കോകോള റദ്ദാക്കി. അറ്റ്‌ലറ്റികോ മിനേരോ ക്ലബ്ബിന്റെ പത്രസമ്മേളനത്തില്‍ സംസാരിക്കവേയാണ് റൊണാള്‍ഡിഞ്ഞോ പെപ്‌സി കുടിച്ചത്. പരസ്യമായി എതിരാളികളുടെ ഉത്പന്നം ഉപയോഗിച്ചതിനെ തുടര്‍ന്നാണ് കരാര്‍ലംഘനം നടത്തിയതിന്റെ പേരില്‍ കൊക്കോകോള പിന്‍മാറിയത്. ഇതോടെ ഒരു കോടി പൗണ്ടിന്റെ സ്‌പോണ്‍സര്‍ഷിപ്പാണ് റൊണാള്‍ഡിഞ്ഞോയ്ക്ക് നഷ്ടപ്പെടുന്നത്. അഞ്ച് ലക്ഷം പൗണ്ടാണ് ഒരു വര്‍ഷം കൊക്കോകോള റൊണാള്‍ഡിഞ്ഞോയ്ക്ക് നല്‍കുന്നത്. 2014 വരെയാണ് സ്‌പോണ്‍സര്‍ഷിപ്പ് കാലാവധി.

സ്‌പോണ്‍സര്‍ഷിപ്പ് കരാറിന്റെ ലംഘനമാണ് റൊണാള്‍ഡിഞ്ഞോ നടത്തിയതെന്ന് കൊക്കോകോളയുടെ മാര്‍ക്കറ്റിങ്ങ് ചീഫ് മാര്‍സ്ലോ പോന്റ്‌സ് പറഞ്ഞു. ഈ വര്‍ഷം ഇത് രണ്ടാമത്തെ തവണയാണ് റൊണാള്‍ഡിഞ്ഞോ അബദ്ധത്തില്‍ ചെന്ന് ചാടുന്നത്. നിയമലംഘനത്തെ തുടര്‍ന്നാണ് ഈ വര്‍ഷമാദ്യം ഫഌമെന്‍ഗോ കബ്ബില്‍ നിന്ന് ഈ ഫിഫ ഫുട്‌ബോള്‍ താരത്തിന് പുറത്തുപോകേണ്ടി വന്നത്. തുടര്‍ന്നാണ് അത്‌ലറ്റ്‌കോ മിനേരോ ക്ലബ്ബുമായി കരാര്‍ ഒപ്പിട്ടത്.

ഈ സീസണില്‍ മോശം പ്രകടനമായിരുന്നു റൊണാള്‍ഡിഞ്ഞോയുടേത്. മോശം പെരുമാറ്റം കൊണ്ടും നൈറ്റ് ക്ലബ്ബുകളിലും മറ്റും കറങ്ങി നടക്കുന്നതിനെതിരേയും നിരവധി പരാതികളാണ് റൊണാള്‍ഡിഞ്ഞോയ്‌ക്കെതിരെ കിട്ടിയിട്ടുളളത്. എന്നാല്‍ അറ്റ്‌ലറ്റികോ മിനേരോയുടെ ഔദ്യോഗിക സ്‌പോണ്‍സറായിരുന്നു പെപ്‌സി. അതിനാല്‍ തന്നെ പെപ്‌സി പ്രസ്‌കോണ്‍ഫറന്‍സ് നടക്കുന്ന മേശക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത് തന്റെ തെറ്റല്ലന്നാണ് ഈ ബാര്‍ലോണ താരത്തിന്റെ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.