1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2012

“കുലം കുത്തി” – കനെഷ്യസ് അത്തിപ്പോഴിയില്‍ എഴുതുന്ന ചെറുകഥ


സ്കൂള് വിട്ടാല്‍ ചന്ദ്രന്‍ മാഷിന് അല്‍പ്പ നേരം ഓഫീസില്‍ ചെറിയ പണിയുണ്ട് .അത് എന്നും പതിവുള്ളതാ .അന്ന് കാര്യമായ പണിയൊന്നും ഇല്ലാഞ്ഞതിനാല്‍ മാഷ്‌ വേഗം തന്നെ സ്കൂളില്‍ നിന്നും വീട്ടിലേക്കു പുറപ്പെട്ടു . കൈയ്യില്‍ എന്നും ഒരു തടിച്ച പുസ്തകം കാണും .ആദ്യ വളവുതിരിഞ്ഞതും മാഷ്‌ ആ കാഴ്ച കണ്ടു .രണ്ടു കുട്ടികള്‍ തമ്മില്‍ റോഡില്‍ കിടന്നു ഭയങ്കര അടിപിടി.അതുകണ്ട് ചില കാഴ്ചക്കാര്‍ രസം പിടിച്ചു നില്‍ക്കുന്നു.മണ്ണില്‍ കിടന്നുരുളുന്ന രണ്ടിന്‍റെയും മുഖം മാഷ് പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു .രണ്ടും മാഷിന്‍റെ ക്ലാസിലെ കുട്ടികള്‍ തന്നെ.ചന്ദ്രന്‍ മാഷ് കുട്ടികളെ പിടിച്ചു മാറ്റാനായി വേഗത്തില്‍ അവരുടെ അടുത്ത് നടന്നെത്തി ,ഇതിനിടയില്‍ ഉരുണ്ടു മറിഞ്ഞു ,പിടിവലിക്കിടയില്‍ ഒരുവന്‍ മറ്റവന്റെ നെഞ്ചില്‍ കയറി ഇരുന്നു മുഖത്ത് ആഞ്ഞിടിക്കാന്‍ തുടങ്ങി .

കുട്ടികളുടെ അടുത്തേക്ക് നടന്നടുതുകൊണ്ടിരുന്ന മാഷ് പെട്ടെന്ന് ആ കാഴ്ച കണ്ടു ഞെട്ടി പോയി .ഗോപി തന്‍റെ പോക്കെറ്റില്‍ നിന്നും എന്തോ എടുത്തു താഴെ കിടക്കുന്ന ഉണ്ണിയുടെ നെഞ്ചിലേക്ക് ആഞ്ഞു കുത്താന്‍ ഒരുങ്ങുന്നു .ഒരു നിമിഷം… ഒരു നിമിഷം …വൈകിയിരുനെങ്കില്‍ !ഉണ്ണിയുടെ നെഞ്ചില്‍ നിന്നും ഗോപിയെ തൂക്കി എടുത്തപ്പോള്‍ മാഷിന്റെ കൈയില്‍ ഒരു വവ്വാല് പോലെ ഗോപി തൂങ്ങി കിടന്നു .അപ്പോഴും അവന്റെ കൈയില്‍ മുറുകെ പിടിച്ച കോമ്പസ് ഉണ്ടായിരുന്നു .ആകെ ഭയന്ന് പോയ ഉണ്ണിയെ എഴുന്നെല്‍പ്പിക്കുന്നതിനിടയില്‍ ഗോപി ഓടികളയുകയായിരുന്നു.

ഇതിപ്പോള്‍ പലതവണയായി ഗോപിയുടെ വീട്ടില്‍ വരെ പോയി അവന്റെ അച്ഛനെ കണ്ടു സംസാരിക്കണം.ചന്ദ്രന്‍ മാഷ് ഇതും മനസ്സിലുറപ്പിച്ചു രായപ്പന്റെ കടയില്‍ നിന്നും പതിവുള്ള ചായയും കുടിച്ചു നേരെ ഗോപിയുടെ വീട് ലക്ഷ്യമാക്കി നടന്നു .ചെറിയ നട പാതയിലുടെ നടക്കുമ്പോള്‍ ഇന്നത്തെ തലമുറയുടെ പോക്കിനെക്കുരിച്ചായിരുന്നു ചിന്ത മുഴുവനും .ഗോപിയുടെ വീട്ടിലേക്കുള്ള പാടവരമ്പത്ത് കൂടി മാഷ് ഗോപിയുടെ വീടിന്‍റെ മുറ്റത്തെത്തി .വീടിന്‍റെ ഇടതുഭാഗത്തായി നിറയെ വാഴകള്‍ ..ചിലര്‍ വാഴയുടെ മുന്നില്‍ നിന്ന് ആക്രോശിച്ചു കൊണ്ട് ആഞ്ഞു വെട്ടുന്നു !നിലത്തു കുത്തി നിര്‍ത്തിയിരുന്ന വാഴ രണ്ടായി മുറിഞ്ഞു വീണു .ഒരാളുടെ ഊഴം കഴിഞ്ഞപ്പോള്‍ അടുത്തയാള്‍ .വേറൊരാള്‍ നിലത്തു കിടക്കുന്ന ഒരു വാഴയുടെ പുറത്തിരുന്നു കടാരി കൊണ്ട് ആഞ്ഞു ആഞ്ഞു കുത്തുന്നു .എങ്ങും ആക്രോശങ്ങള്‍!!..! ലക്‌ഷ്യം തെറ്റി വെട്ടിയ ഒരുവനെ ഒരാള്‍ ശകാരിക്കുന്നത് കണ്ടു .അതെ അത് ഗോപിയുടെ അച്ഛനാണ്.

ഇതിനിടയില്‍ ചന്ദ്രന്‍ മാഷിനെ കണ്ട ഗോപിയുടെ അച്ഛന്‍ വിവരം തിരക്കി കൊണ്ട് അടുത്തേക്ക് വന്നു.മാഷ് സംഭവിച്ചതൊക്കെ വിശദമായി പറഞ്ഞു .പെട്ടെന്ന് കോപം വന്ന ഗോപിടച്ചന്‍ അവനെ പിടിച്ചു നിലത്തു കിടന്ന ഒരു വടിയെടുത്തു അടിക്കുവാന്‍ തുടങ്ങി .മാഷ് തടയാന്‍ നോക്കിയിട്ട് അടിതുടര്‍ന്നു കൊണ്ടേ യിരുന്നു .അടിയുടെ ഇടയില്‍ ഗോപിയുടെ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ കേട്ട് മാഷിന് തല കറങ്ങുന്നതുപോലെ തോന്നി . എടാ,”കുലം കുത്തി” “ആയുധം കൈയില്‍ എടുത്താല്‍ ചോര കാണാതെ തിരിച്ചു വക്കരുത് ” കൊല്ലണം”ലക്‌ഷ്യം തെറ്റരുത് എന്ന് ഞാന്‍ നിന്നോട് എത്ര തവണ പറഞ്ഞിടുന്റ്ടു .ഗോപിയുടെ വീടിന്റ്റെ പിന്നാംപുറത്തുകൂടി പാട വരമ്പ് ലെക്ഷ്യമാക്കി ചന്ദ്രന്‍ മാഷ്‌ തിരിച്ചു നടക്കുമ്പോള്‍ നിലത്തു കിടക്കുന്ന ഉണങ്ങിയ ചോരവറ്റിയ വാഴകള്‍ മാഷിനെ നോക്കി ക്രുരമായി ആ വരികള്‍ ആവര്‍ത്തിക്കുന്നത് പോലെ തോന്നി കൊല്ലണം ” കൊല്ലണം!. നിലത്തു ചിതറി കിടക്കുന്നതും ഒപ്പം തലകള്‍ നഷ്ട്ടപെട്ട ,കൈയുകള്‍ നഷ്ട്ടപെട്ട,ഉടലുകള്‍വേര്‍പ്പെട്ട വാഴകൂട്ടങ്ങള്‍ ചന്ദ്രന്‍ മാഷിനെ പരിഹസിക്കുന്നതുപോലെ ചെറിയ കാറ്റില്‍ ഒന്ന് ഇളകിയാടി ……..

ഇടക്ക് മാഷിനു തന്‍റെ കാലുകള്‍ പാട വരമ്പത്ത് ഉറക്കാത്തത് പോലെ .തോന്നി ……തലക്കകത്ത് ആ വാക്കുകള്‍ വീണ്ടും വീണ്ടും പ്രകമ്പനം കൊള്ളുന്നു ….മണ്ണിനെ സ്നേഹിച്ച …. നന്മയെ മോഹിച്ച ആ ഗാന്ധിയെന്റെ കൈയില്‍ നിന്നും തടിച്ച ആ പുസ്തകം നിലത്തേക്ക് വീണു ……..അതില്‍ ഇങ്ങനെ എഴുതിയിരുന്നു “അഹിംസ ” .മൂക നിശബ്ധമായ ആ അന്തരീക്ഷത്തില്‍ തെക്കെന്‍ കാറ്റിനൊപ്പം ഗോപിയുടെ കരച്ചിലിന്റ്റെ തേങ്ങലുകള്‍ പതിയെ ഒഴുകിയെതുന്നുണ്ടായിരുന്നു .തന്‍റെ നാമധേയത്തിലുള്ള ആ മഹാത്മാവിന്റെ ദേഹം ഉറുമ്പ് അരിക്കാതിരിക്കാന്‍ എന്നോണം കാവലുമായി പൂര്‍ണ ചന്ദ്രന്‍ അന്ന് ആകാശത്ത് മിഴിവാര്‍ന്നു നിന്നു…….

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.