1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2012


വിറാല്‍ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ബിര്‍ക്കിന്‍ഹെഡ് സെന്റ് ജോസഫ് ആര്‍.സി. സെന്ററില്‍ സംഘടിപ്പിച്ച സംയുക്ത തിരുനാള്‍ ആഘോഷം ഭക്തിസാന്ദ്രമായി.അപ്റ്റന്‍ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ ജൂലൈ എട്ടിന് വൈകിട്ട് മൂന്നു മതല്‍ ആയിരുന്നു വിറാല്‍കമ്യൂണിറ്റിയുടെ മധ്യസ്ഥനായ വിശുദ്ധ യൌസേഫ് പിതാവിന്റെയും ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമ്മാശ്ളീഹായുടെയും ഭാരതത്തില്‍ നിന്ന് ആദ്യമായി വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ട സഹനത്തിന്റെ ദാസി വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാളാഘോഷം.

ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. സിറിള്‍ എടമന മുഖ്യകാര്‍മികത്വം വഹിച്ചു. പ്രസുദേന്തി വാഴ്ചയോടെയായിരുന്നു തിരുനാളാഘോഷം ആരംഭിച്ചത്. ഫാ.ജിമ്മി പുളിക്കക്കുന്നേല്‍ തിരുനാള്‍ സന്ദേശം നല്‍കി.

വിശ്വാസത്തിന്റെ നല്ല പോരാളികളാകുവാന്‍ വിശുദ്ധരുടെ മാതൃകകള്‍ സഹായക രമാണെന്ന് അദ്ദേഹം തിരുനാള്‍ സന്ദേശത്തില്‍ പറഞ്ഞു. ഷ്രൂസ്ബെറി രൂപതാ സിറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍, ഫാ. ഫിലിപ് കുഴിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തിരുനാള്‍ കുര്‍ബാനയ്ക്കുശേഷം വിശുദ്ധരുടെ രൂപം എഴുന്നെള്ളിച്ചുകൊണ്ട് പ്രദക്ഷിണവും തുടര്‍ന്ന് ആശീര്‍വാദവും ഉണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.