1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2012


കഴിഞ്ഞ ദിവസം നിര്യാതയായ, പരേതനായ കുമ്പിളുവേലില്‍ കെ.ഒ. ജോസഫി(ഔസേപ്പ് സാര്‍)ന്റെ ഭാര്യയും ജര്‍മനിയിലെ മലയാളി പത്രപ്രവര്‍ത്തകനായ ജോസ് കുമ്പിളുവേലിയുടെ മാതാവുമായ കുമ്പിളുവേലില്‍ ഏലിയാമ്മ ജോസഫിന്റെ (80) സംസ്കാരം ജൂലൈ 14 ശനിയാഴ്ച നടക്കും. തടിയൂര്‍ ഊന്നുകല്ലില്‍ കുടുംബാംഗമാണ് പരേത.

സംസ്കാര ശുശ്രൂഷകള്‍ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ചുങ്കപ്പാറ, മാരംകുളത്തുള്ള സ്വവസതിയില്‍ ആരംഭിക്കും. 2.30ന് കുളത്തൂര്‍ ചെറുപുഷ്പ ദേവാലയത്തില്‍ സംസ്കാരം നടക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ അറയ്ക്കല്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

മക്കള്‍:

റോസമ്മ (ലില്ലിക്കുട്ടി-ജര്‍മനി), മേരിക്കുട്ടി (ലിസമ്മ-കുവൈത്ത്), ജോസ് കുമ്പിളുവേലില്‍ (ജര്‍മനി- ചീഫ് എഡിറ്റര്‍- പ്രവാസി ഓണ്‍ലൈന്‍ ഡോട്ട് കോം, സെക്രട്ടറി- വേള്‍ഡ് മലയാളി കൌണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സ്, കള്‍ച്ചറല്‍ സെക്രട്ടറി- കേരള സമാജം, കൊളോണ്‍), ജെയ്സ് (ടോം-കുവൈത്ത്)

മരുമക്കള്‍:

ഡോ. മാത്യു അടുകാണില്‍, ആനിക്കാട് (ജര്‍മനി), ഏബ്രഹാം മുണ്ടകക്കുളത്ത്, പുതുശേരി (കുവൈത്ത്്), ഷീനാ ജോസ്, (വാലുമ്മേല്‍, ചെമ്മണ്ണാര്‍) ജര്‍മനി, സിജിമോള്‍ ജെയ്സ്, (തടത്തേല്‍, കൈപ്പുഴ- കുവൈത്ത്്).

കൊച്ചുമക്കള്‍:

റോസ്ലിന്‍, എലിസബത്ത്, അമ്മു, അപ്പു, ഔസേപ്പച്ചന്‍, കറിയാച്ചന്‍, ആല്‍ഫിന്‍, ലിയാറോസ്.

സഹോദരങ്ങള്‍:

സി. മേരി മൈക്കിള്‍ സിഎംസി (റിട്ട.ഹെഡ്മിസ്ട്രസ് സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്കൂള്‍ ചങ്ങനാശേരി), തോമസ് മാത്യൂസ്, പൊടിയമ്മ ചാക്കോ മണിയങ്ങാട്ട്, സി.സബീന തോമസ് എഫ്സിസി ചങ്ങനാശേരി, ഫാ. ജി.റ്റി. ഊന്നുകല്ലില്‍ (വികാരി, സെന്റ് ആറ്റണീസ് ചര്‍ച്ച്, തടിയൂര്‍), തോമസ് തോമസ്, പരേതരായ തോമസ് ഏബ്രഹാം, മറിയമ്മ ജോസഫ് (കെപിച്ചായന്‍) വെട്ടികാട്, പായിപ്പാട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫോ: 0049 2232 962366, 00919656531833

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.