സൌത്ത് ഈസ്റ്റ് ഇംഗണ്ട് മലയാളി അസോസിയേഷന്റെ സൌത്ത് ഇന്ത്യന്‍ ഡാന്‍സ് ആന്‍ഡ് ഫുഡ് ഫെസ്റ്റിവല്‍ മാമാങ്കം ജൂലൈ ഏഴിന് ഈസ്റ്റ്ബോനില് അരങ്ങേറി. നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫ്ളാഗ് ഓഫ് ചെയ്ത മാമാങ്കം 12. 30 മുതല്‍ ആറുവരെ നീണ്ടുനിന്നു. കണ്‍വീനര്‍മാരായ ജിബി കെ.ജോസഫും ഡേവിഡ്സ ണ് പാപ്പച്ചനും നേതൃത്വം നല്കിയ പരിപാടിയില്‍ ഡോ. സോണാ പന്തക്കളം അവതാരകയായി. നാനൂറില്‍ പരം ആളുകള്‍ പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് സണ്ണി തോമസിന്റെ അധ്യക്ഷതയില്‍ ഈസ്റ്റ്ബോന് മേയര്‍ മൈക് തോംസണും എംപി സ്റ്റീഫന്‍ ലോയ്ഡ് ചേര്‍ന്നു നിര്‍വഹിച്ചു.
കേരളത്തിന്റെ കലകളും സംസ്കാരവും ഇംഗിഷ് മണ്ണില്‍ എത്തിച്ച സീമയെ എംപി അഭിനന്ദിച്ചു. തിരഞ്ഞെടുത്ത നാല്പതോളം മല്സരാര്ഥികള് കലാപ്രകടനം നടത്തി. ചീഫ് ജഡ്ജ് ഡോ. സത്യന് പന്തക്കളത്തിന്റെ നേതൃത്വത്തിലുള്ള ജഡ്ജിങ് പാനല്‍ വിജയികളെ നിര്‍ണയിച്ചു. മാമാങ്കത്തോട് അനുഭാവം പ്രകടിപ്പിച്ചു ഇംഗിഷുകാര് ഇംഗിഷ് ഫോക് ഡാന്‍സ് അവതരിപ്പിച്ചു. കേരളത്തിന്റെ പെരുമ വിളിച്ചോതുന്ന ഡോക്യുമെന്ററി പ്രദര്‍ശനം മാമാങ്കത്തിന്റെ മാറ്റുകൂട്ടി. കേരളത്തിന്റെ തനതായ കരകൌശല വസ്തുക്കളുടെ പ്രദര്‍ശനവും ചരിത്രം, സംസ്കാരം, ഭൂമിശാസ്ത്രം, വിനോദസഞ്ചാരം, കല തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള ശില്പശാലയും പരിപാടിയുടെ ഭാഗമായി നടത്തി.
കേരളത്തനിമ നിറഞ്ഞ ഭക്ഷണം മാമാങ്കത്തിന്റെ മുഖ്യആകര്‍ഷണമായി. വിജയികള്‍ക്ക് ഏഷ്യാനെറ്റ് ചെയര്മാന് ശ്രീകുമാറും എംപി സ്റ്റീഫന്‍ ലോയ്ഡും അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ് കോശി തോമസും ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പങ്കെടുത്ത എല്ലാ കലാകാരന്മാര്ക്കും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്കി. കലോല്‍സവത്തിന്റെ ഭാഗഭാക്കായ എല്ലാവര്ക്കും സെക്രട്ടറി ജോസഫ് അരയത്തേലും പ്രസിഡന്റ് സണ്ണി തോമസും നന്ദി അറിയിച്ചു. വരും വര്‍ഷങ്ങളിലും കേരളത്തിന്റെ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഇത്തരം പരിപാടികള്‍ അസോസിയേഷന് നടത്തുമെന്ന് കണ്‍വീനര്‍മാരായ ജിബി കെ. ജോസഫും ഡേവിഡ്സണ് പാപ്പച്ചനും അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല