ജൂലൈ 14 ന് നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ സംബന്ധിക്കും. കവന്‍ട്രിയിലെ സ്റ്റോണ്‍ – ലീ പാര് ക്കില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ ഫാ. ഡൊമിനിക് വളംവനാല്‍ മുഖ്യവചനപ്രഘോഷ ണം നടത്തും. യുകെ – സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്വന്ഷന് ഫാ. സോജി ഓലിയ്ക്കല്‍, ഫാ. ജോമോന് തൊമ്മാന എന്നിവര്‍ നേതൃത്വം നല്‍കും.
മലപ്പുറം ജില്ലയിലെ വെട്ടില്പ്പാറ ഇഞ്ചനാനായില്‍ പോള്‍ – റോസമ്മ ദമ്പതികളുടെ മകനായ റെമിജിയൂസ് മരിയ പോള്‍, വെട്ടിപ്പാറ എല്‍പി സ്കൂള്‍, മൂര്‍ക്കനാട് യുപി സ്കൂള്‍, അരീക്കോട് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം വടവാതൂര്‍ സെമിനാരിയില്‍ നിന്നും വൈദിക പഠനവും പൂര്‍ത്തിയാക്കി.
1987 ഡിസംബര്‍ 26ന് മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയില്‍ നിന്നും പൌരോഹിത്യം സ്വീകരിച്ചശേഷം വിവിധ ഇടവകകളില്‍ വികാരിയായി സേവനമനുഷ്ഠിച്ചു. ഇംഗിഷ് ഭാഷയില്‍ ബിരുദാനന്തര ബിരുദവും കാനോന്‍ ലോയില്‍ ഡോക്ടറേറ്റും നേടി. 2010 ജനുവരി 18ന് താമരശേരി രൂപതയുടെ നാലാമത്തെ മെത്രാനായി മാര്‍ റെമിജിയൂസ് ഇഞ്ചനാനിയിലിനെ നിയമിച്ചു.
അയ്യായിരത്തിലധികം വിശ്വാസികളെ പ്രതീക്ഷിക്കുന്ന കവന്‍ട്രിയിലെ രണ്ടാം ശനിയാഴ്ച കണ്വന്ഷന് ആയിരത്തിലധികം വരുന്ന കുട്ടികള്‍ക്കായി പ്രത്യേക ധ്യാനവും ഒരുക്കിയിരിക്കുന്നു. രാവിലെ എട്ടിന് ആരംഭിക്കുന്ന കണ്വന്ഷന് വൈകിട്ട് നാലിന് സമാപിക്കും.
വിലാസം:
Stone – Leigh Park
CV8 2LG
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല