തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെ വേദി പ്രഖ്യാപിക്കാതെ ഉരുണ്ടു കളിച്ച യുക്മ നേതൃത്വം ഒടുവില്‍ നിലപാട് മാറ്റി.നേതാക്കളുടെ നിഷേധാത്മക സമീപനത്തിനെതിരെ NRI മലയാളിയും യുക്മയിലെ അംഗ സംഘടനകളും ശക്തമായി പ്രതീകരിച്ചതോടെയാണ് കേംബ്രിഡ്ജില്‍ വച്ച് തിരഞ്ഞെടുപ്പ് നടത്തുമെന്ന പത്രക്കുറിപ്പ് ഇന്നലെ രാത്രിയോടെ യുക്മ നേതൃത്വം പുറത്തിറക്കിയത്.വേദി പ്രഖ്യാപിക്കാത്തത് സംബന്ധിച്ച് NRI മലയാളി പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ലിങ്ക് ഇവിടെ കൊടുക്കുന്നു.
തിരഞ്ഞെടുപ്പ് വേദി പ്രഖ്യാപിക്കാത്തത് സംബന്ധിച്ച് യുക്മ സെക്രട്ടറിയെ ബന്ധപ്പെട്ട NRI മലയാളി എഡിറ്റര്‍ക്ക് തികച്ചും ധാര്‍ഷ്ട്യത്തോടെയുള്ള മറുപടിയാണ് ലഭിച്ചത്.വേദിയെ സംബന്ധിച്ച വിവരങ്ങള്‍ തിരഞ്ഞെടുപ്പിന്റെ തലേദിവസം വരെ ലഭിച്ചില്ലെങ്കില്‍ ബന്ധപ്പെടാനാണ് സെക്രട്ടറി അറിയിച്ചത്.ഇക്കാര്യങ്ങള്‍ യു കെയിലെ മലയാളി സമൂഹത്തെ അറിയിക്കുമെന്ന് NRI മലയാളി വ്യക്തമാക്കിയതും ഇന്നലെ രാത്രി തന്നെ വേദി പ്രഖ്യാപിക്കാന്‍ യുക്മ നേതൃത്വത്തെ നിര്‍ബന്ധിതമാക്കി.
അതേസമയം നേരത്തെ നിശ്ചയിച്ചിരുന്ന ബര്‍മിംഗ്ഹാമില്‍ നിന്നും നൂറു മൈലോളം അകലെയുള്ള കേംബ്രിഡ്ജില്‍ വച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത് അംഗ സംഘടനകളില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.വേദി മാറ്റാന്‍ തീരുമാനിച്ചതിന് ആവര്‍ത്തന വിരസത എന്ന വിചിത്രമായ കാരണമാണ് യുക്മ പത്രക്കുറിപ്പില്‍ പറയുന്നത്.പങ്കെടുക്കുന്ന അംഗങ്ങളുടെ യാത്രാസൌകര്യം പ്രമാണിച്ചാണ് കാലങ്ങളായി ബര്‍മിംഗ്ഹാമില്‍ വച്ച് ജെനെറല്‍ ബോഡി വിളിച്ചുകൂട്ടുവാന്‍ അലിഖിത ധാരണയുള്ളത്.ഇതാണ് ഇത്തവണ ലംഘിക്കപ്പെട്ടിരിക്കുന്നത്.ജെനറല്‍ ബോഡിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുക എന്ന ഗൂഡലക്ഷ്യം ഈ വേദി മാറ്റത്തിന് പിന്നില്‍ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അതിനോടൊപ്പം ഇക്കഴിഞ്ഞ ജൂണ്‍ 15 ന് പുറത്തിറക്കിയ പത്രക്കുറിപ്പിലെ യുക്മ ജെനെറല്‍ ബോഡിയുടെ സമയക്രമവും അട്ടിമറിക്കപ്പെട്ടു.
രാവിലെ 10 മണിക്ക് ജെനറല്‍ ബോഡിയോടെ ആരംഭിക്കുന്ന യോഗം ഉച്ച തിരിഞ്ഞു 2 മണിയോടെ ആരംഭിക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം പര്യവസാനിക്കുമെന്നാണ് ആദ്യത്തെ പത്രക്കുറിപ്പില്‍ പ്രഖ്യാപിച്ചിരുന്നത്.വാര്‍ത്തയുടെ ലിങ്ക് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .എന്നാല്‍ ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിലെ സമയക്രമം ഉച്ചകഴിഞ്ഞ് 1 മണി മുതലാണ്.ദൂരസ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് വൈകിട്ട് അഞ്ചു മണിയോടെയെങ്കിലും തിരികെ പോകേണ്ടി വരും.അങ്ങിനെ വരുമ്പോള്‍ ലഭ്യമായ 4 മണിക്കൂര്‍ യുക്മയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും തിരഞ്ഞെടുപ്പിനും കൂടി തികയില്ലെന്നത് പകല്‍ പോലെ വ്യക്തമാണ്.യുക്മ നേതൃത്വത്തിലെ ചിലരുടെ സ്വേച്ഛാധിപത്യവും ദീര്‍ഘവീക്ഷണമില്ലായ്മയും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഡാലോചനയും വ്യകതമാക്കുന്നതാണ് മേല്‍പ്പറഞ്ഞ നടപടികള്‍..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല