1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2012

ലണ്ടന്‍ : ഓപ്പണിങ്ങ് സെറിമണിക്ക് രണ്ടാഴ്ച മാത്രം ശേഷിക്കേ ഒളിമ്പിക് സുരക്ഷക്കായി മതിയായ ഗാര്‍ഡുകളില്ലെന്ന ആരോപണം ആഭ്യന്തര സെക്രട്ടറി തെരേസാ മേയ് നിഷേധിച്ചു. സുരക്ഷക്ക് നിയോഗിക്കാനായി ആവശ്യത്തിന് ഗാര്‍ഡുകളില്ലാത്ത സാഹചര്യത്തില്‍ പട്ടാളക്കാരെ നിയോഗിക്കാന്‍ ഗവണ്‍മെന്റ് സമീപിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കവേയാണ് ഒളിമ്പിക്‌സിന് സുരക്ഷാ വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലന്ന് തെരേസാ മേയ് വ്യക്തമാക്കിയത്. നിലിവില്‍ ജി4എസ് എന്ന സ്വകാര്യ കമ്പനിക്കാണ് ഒളിമ്പിക്‌സിന്റെ സുരക്ഷാ ചുമതല. 3500 പുരുഷന്‍മാരും സ്ത്രീകളുമടങ്ങിയ സംഘത്തെയാണ് ഒളിമ്പിക്‌സിന്റെ സുരക്ഷാചുമതല വഹിക്കുന്നതിനായി ജി4എസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ എല്ലാ വേദികളിലേക്കും കൂടി നിയോഗിക്കാന്‍ ഇവര്‍ മതിയാകില്ലെന്ന് കഴിഞ്ഞ ദിവസം ജി4എസ് വെളിപ്പെടുത്തിയിരുന്നു.

കമ്പനി രാജ്യത്തെ അപകടത്തിലേക്ക് തളളിവിടുകയായിരുന്നുവെന്ന് എംപിമാര്‍ ആരോപിച്ചു. ഗാര്‍ഡുകളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടന്ന് തെരേസാമേയും സമ്മതിച്ചു. അടിയന്തിരാവശ്യം പരിഗണിച്ച് ഗവണ്‍മെന്റ് ഒളിമ്പിക്്‌സിന്റെ സുരക്ഷയ്ക്കായി പട്ടാളക്കാരെ നിയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനിലും മറ്റും സേവനമനുഷ്ടിക്കുന്ന പട്ടാളക്കാരെ അടിയന്തിരമായി തിരിച്ചുവിളിക്കാനാണ് തീരുമാനം. ഒരു ദശകത്തിനിടയില്‍ യുകെ മിലിട്ടറിയില്‍ നടക്കുന്ന ഏറ്റവും വലിയ അഴിച്ചുപണിയാണിത്. എത്രയും വേഗം ബ്രിട്ടനിലെത്തണമെന്ന് കാട്ടി ട്രൂപ്പുകള്‍ക്ക് മുന്നറിയിപ്പ് നോട്ടീസുകള്‍ പോയി കഴിഞ്ഞിരിക്കുന്നു. ഏകദേശം പത്ത് മില്യണ്‍ കാണികളെങ്കിലും ഒളിമ്പിക്‌സിന് എത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ ഒളിമ്പിക്‌സിന്റെ സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലന്നും ഒരു തരത്തിലുളള സുരക്ഷാപാളിച്ചയും സംഭവിച്ചിട്ടില്ലെന്നും തെരേസാ മേയ് വ്യക്തമാക്കി.

284 പൗണ്ടിന്റെ കോണ്‍ട്രാക്ടാണ് ജി4എസിന് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇവരില്‍ നിന്ന് പിഴ ഈടാക്കാന്‍ സാധിക്കുമോ എന്ന് വ്യക്തമല്ല. ഒളിമ്പിക്‌സിന്റെ സംഘാടകരായ ലോകോഗുമായാണ് ജി4എസിന്റെ കരാര്‍. കരാറില്‍ എന്തെങ്കിലും പാളിച്ച സംഭവിച്ചാല്‍ പിഴ ഈടാക്കാനുളള വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. നിലവില്‍ സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന 17,000 സുരക്ഷാഭടന്‍മാരേയാണ് ഒളിമ്പിക്‌സിനായി നിയോഗിച്ചിരിക്കുന്നത്. ഇതില്‍ 11,800 സൈനികരും, 2600 നാവികരും, 2600 എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ഉള്‍പ്പെടും. കാര്‍പാര്‍ക്കിംഗ്, ഹോട്ടല്‍, സ്‌പോര്‍ട്ട്‌സ്, ഗെയിംസ് വേദികള്‍ തുടങ്ങിയവയുടെ സുരക്ഷക്കായിട്ടാണ് ഇതില്‍ 11,000 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്. ബാക്കിയുളളവരെ മത്സാരാര്‍ത്ഥികളുടേയും വാര്‍ത്താവിനിമയ സൗകര്യങ്ങളുടേയും ഒഫിഷ്യല്‍സ് തുടങ്ങിയവരുടെ സുരക്ഷക്കായാണ് നിയോഗിച്ചിരിക്കുന്നത്. പട്ടാളക്കാരും സ്വകാര്യ കമ്പനിയുടെ ഗാര്‍ഡുകളും സന്നദ്ദ സേവകരുമടക്കം മൊത്തം 23,700 പേരടങ്ങുന്ന സുരക്ഷാസംഘമാണ് ഒളിമ്പിക്‌സിന് സുരക്ഷ ഒരുക്കുന്നത്. എന്നാല്‍ മിലിട്ടറിയെ ഒളിമ്പിക്‌സിനായി നിയോഗിക്കേണ്ടി വരുന്നതിനാല്‍ രാജ്യത്തിന്റെ മറ്റ് മേഖലകളില്‍ സുരക്ഷയ്ക്ക യാതൊരു പ്രശ്‌നവുമുണ്ടാകില്ലന്ന് ഡിഫന്‍സ് സെക്രട്ടറി ഫിലിപ്പ് ഹാമോണ്ട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.