ലണ്ടന്‍ : ഇതുവരെ പുറത്തിറങ്ങിയിട്ടില്ലാത്ത ആപ്പിളിന്റെ ഐ ഫോണ്‍5 നായി ചൈനയില്‍ പ്രീ ഓര്‍ഡര്‍ ബുക്കിംഗുകള്‍ ആരംഭിച്ചു. ഐഫോണ്‍ 5ന്റേതെന്ന് പറഞ്ഞ് പുറത്തിറങ്ങിയ ചിത്രങ്ങളും ടെക്നിക്കല്‍ സ്പെസിഫിക്കേഷനും കാട്ടിയാണ് പ്രീ ഓര്‍ഡര്‍ ബുക്കിംഗുകള്‍ ആരംഭിച്ചിട്ടുളളത്. പ്രശസ്ത ഇ കൊമേഴ്സ് സൈറ്റായ ആലിബാബയുടെ ചൈനീസ് പതിപ്പായ തോബോയില് 1000 യുവാന്‍ നല്കി ഐ ഫോണ്‍ ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. മറ്റൊരു വ്യാപാരി ഈയാഴ്ച മുതല്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ദഹായി 99888 എന്ന പേരില്‍ അറിയപ്പെടുന്ന ഇയാള്‍ മുഴുവന്‍ തുകയും മുന്‍കൂറായി വാങ്ങിയാണ് ബുക്കിംഗ് സ്വീകരിക്കുന്നത്. 6999 യുവാന്‍(1100 ) ആണ് ബുക്കിംഗിനായി ഇയാള്‍ വാങ്ങുന്നത്.
ലോകം മുഴുവന്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഐഫോണിന്റെ പുതിയ പതിപ്പ് ഈ വര്‍ഷം ആഗസ്റ്റിനും ഒക്ടോബറിനും ഇടക്ക് പുറത്തിറക്കാനാണ് ആപ്പിളിന്റെ തീരുമാനം. അതിനുളള കഠിന പരിശ്രമത്തിലാണ് ആപ്പിള്‍ അധികൃതരും. ഐഫോണിന്റെ മുന്‍മോഡലുകളില്‍ നിന്ന വ്യത്യസ്ഥമായി ഇതിന് വലിയ സ്ക്രീന്‍ ആണന്നാണ് ആപ്പിള്‍ അധികൃതര്‍ നല്കുന്ന സൂചന. ഒപ്പം ഇതിന്റെ ശബ്ദം തിരിച്ചറിയുന്ന സോഫ്റ്റ് വെയറായ സിരി മറ്റ് മോഡലുകളേക്കാള്‍ മികച്ചതാണന്നും തായ്വാന് പത്ര്ങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഫോണ്‍5 റിലീസ് ചെയ്താലുടനെ അമേരിക്കയില്‍ നിന്നോ ഹോങ്കാങ്ങില്‍ നിന്നോ വാങ്ങി ചൈനയിലെത്തിക്കുമെന്നാണ് തോബോയുടെ വാഗ്ദാനം. ആപ്പിള്‍ പ്രോഡക്ടുകള്‍ ചൈനയില്‍ റിലീസ് ചെയ്യുന്നതിനും മുന്‍പേ ലഭിക്കുന്ന സ്ഥലമാണ് ഹോങ്കോങ്ങ്. എന്നാല്‍ എപ്പോള്‍ പ്രോഡക്ടുകള്‍ ലഭ്യമാകും എന്നതിന് വ്യക്തമായൊരു സമയം പറയാന്‍ ഇവര്‍ക്കാകുന്നില്ല. പ്രീ ഓര്‍ഡറുകള്‍ തുടങ്ങിയതോടെ ഐഫോണ്‍5നെ കുറിച്ചുളള കൂടുതല്‍ ഊഹാപോഹങ്ങള്‍ പ്രചരിക്കുകയാണ്. ഇത് ചൈനയില്‍ ഐഫോണ്‍5 ന്റെ ഡിമാന്‍ഡ് ഉയര്‍ത്തിയിട്ടുണ്ട്.
പുതിയ ഐഫോണിന് ആവശ്യക്കാരേറെയാണ്. അലിബാബയുടെ ഇ കൊമേഴ്സ് സൈറ്റുകളില്‍ ഐ ഫോണ്‍ 5 നുളള ഹാര്‍ഡ് ഷെല്‍ കേസുകളും മൃദുവായ സിലിക്കണ്‍ കേസുകളും വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ട്.തെക്കന്‍ ചൈനയില്‍ നിന്നുളള വ്യാപാരികളാണ് ഇത് വില്‍പ്പനയ്ക്കെത്തിച്ചിരിക്കുന്നത്. ഈ കേസുകള്‍ കൃത്യമായ അളവിലുളളതാണന്ന് അലിബാബ ഉറപ്പുതരുന്നുണ്ട്. വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച അളവ് ഉപയോഗിച്ചാണ് കേസ് നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് ഇവരുടെ വാദം. എന്നാല്‍ ഫോണ്‍ ഔദ്യോഗികമായി പുറത്തിറങ്ങാതെ ഇത് കൃത്യമാണോ എന്ന് ഉറപ്പിച്ച് പറയുക അസാധ്യമാണ്. 2011ല്‍ ഐപാഡ്2 പുറത്തിറങ്ങിയപ്പോഴും അലിബാബയില്‍ അതിന്റെ കേസുകള്‍ മുന്‍പേ വില്‍പ്പനയ്ക്കെത്തിയിരുന്നു. വളരെ കൃത്യമായ അളവിലുളള കേസുകളായിരുന്നു അതെന്ന് ഐപാഡ് 2 പുറത്തിറങ്ങിയശേഷം ഉറപ്പായി.
ആപ്പിളിന്റെ പ്രോഡക്ടുകള്‍ക്ക് ചൈനയില്‍ വന്‍ ഡിമാന്റുളളത് കാരണം പലരും ചൈനയില്‍ പ്രോഡക്ട് റിലീസ് ചെയ്യുന്നതിന് മുന്നേ വിദേശത്ത് നിന്ന് കളളകടത്ത് വഴി ഇവിടെയെത്തിക്കാറുണ്ട്. ഐഫോണ്‍ 4 ഈവര്‍ഷം ആദ്യം ചൈനയില്‍ റിലീസ് ചെയ്തപ്പോള്‍ രാത്രി വൈകുംവരെ നീണ്ട ക്യൂവായിരുന്നു കടകള്‍ക്ക് മുന്നില്‍. പലരും ഐഫോണ്‍5വില്‍ ഉണ്ടാകാനിടയുളള ഫീച്ചേഴ്സ് ചൂണ്ടിക്കാട്ടിയാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത്. ഷെന്സ്വെനിലുളള ഒരു സ്ഥാപനം ഐപാഡ് എന്ന പേരില്‍ പുതിയ ഉല്‍പ്പന്നം പുറത്തിറക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ആപ്പിള്‍ അധികൃതര്‍ അടുത്തിടെ ഇവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചിരുന്നു. ചൈനയില്‍ ആപ്പിളിന് അഞ്ച് ഔദ്യോഗിക സ്റ്റോറുകളാണ് ഉളളത്. പ്രധാനപ്പെട്ട ചൈനീസ് നഗരങ്ങളില്‍ ഇവരുടെ ശാഖകളും ഉണ്ടെന്ന് ഗവണ്മെന്റ് അറിയിച്ചു. എന്നാല്‍ പ്രീ ഓര്‍ഡര്‍ ബുക്കിംഗുകളോട് ആപ്പിള്‍ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല