മുംബൈ : ത്രിവര്‍ണ്ണ പതാക ബിക്കിനിയാക്കി ഉടുത്ത മോഡലിനെതിരേ നാട്ടുകാരുടെ ക്രൂര മര്‍ദ്ദനം. മോഡലും ഉയര്‍ന്നുവരുന്ന സിനിമാ താരവുമായ ഘേന വസിഷ്ടിനാണ് നാട്ടുകാരുടെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. സാമൂഹിക പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന ഒരു കൂട്ടം ആളുകളാണ് ഘേനക്കെതിരേ ആക്രമണം നടത്തിയത്. ബിക്കിനിക്ക് മുകളില്‍ ത്രിവര്‍ണ്ണപതാക ഉടുത്ത് നില്‍ക്കുന്ന തരത്തിലുളള ഫോട്ടോകളാണ് ഘേനക്കായി ഷൂട്ട് ചെയ്തിരുന്നത്. ഇത് ദേശീയപതാകയെ അപമാനിക്കുന്നതാണന്ന് ചൂണ്ടിക്കാട്ടി ഇരുപത്തിയഞ്ചാളം വരുന്ന സംഘം ഘേനയെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഘേന ആശുപത്രിയില്‍ ചികിത്സയിലാണ്.
എന്നാല്‍ പബ്ലിസിറ്റിക്കായി ഘേന പണം കൊടുത്ത് ഏര്‍പ്പാടാക്കിയവരാണ് അക്രമിച്ചതെന്ന വിവരം പുറത്തുവന്നതോടെ കഥ പുതിയ വഴിത്തിരിവിലെത്തി. ഘേനയെ അക്രമിക്കാന്‍ നേതൃത്വം നല്‍കിയ ശാന്തിബായി പവാര്‍ എന്ന സ്ത്രീയെ തിരിച്ചറിഞ്ഞതോടെയാണ് കഥ പുതിയ വഴിത്തിരിവിലെത്തിയത്. അഞ്ച് മിനിട്ടുനേരത്തെ ജോലിക്ക് 300 രൂപ പ്രതിഫലം വാങ്ങിയാണ് ശാന്തിബായി ഘേനയെ അക്രമിക്കാന്‍ മുതിര്‍ന്നത്. പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണുന്നത് അനുസരിച്ച് ശാന്തിബായിയും ഒപ്പമുളള ആളിന്റേയും നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ആള്‍കൂട്ടം പ്രവര്‍ത്തിച്ചത്. ഘേനയുടെ കാര്‍ വരുമ്പോള്‍ അവിടെ വളരെ കുറച്ച് ആളുകളെ ഉണ്ടായിരുന്നു. കൂടുതല്‍ പേര്‍ വരുന്നത് വരെ കാര്‍ മുന്നോട്ട് വരണ്ടായെന്ന് ശാന്തിബായി കൂടെയുളള ആളോട് പറയുന്നത് ദ്യശ്യത്തിലുണ്ട്.ലിങ്ക് ചുവടെ കൊടുക്കുന്നു
കൂടുതല്‍ അളുകള്‍ എത്തിയശേഷം ഘേനയുടെ കാര്‍ മുന്നോട്ട് വരുകയും ആരും തടയാതെ തന്നെ ഘേനയുടെ കാര്‍ സംഘത്തിന് മുന്നില്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന വരിവരിയായി നിന്ന് ആളുകള്‍ ഘേനയുടെ കാറിലേക്ക് കല്ലെറിയുകയായിരുന്നു. ഇടക്ക് കല്ല് കൊണ്ട് കാറിന്റെ റിയര്‍ വിന്‍ഡ് ഷീല്‍ഡ് പൊട്ടുമ്പോള്‍ കല്ലെറിഞ്ഞയാള്‍ തലക്കിട്ട് അടിക്കുന്നതും കാണാം. കല്ലേറ് നടക്കുമ്പോല്‍ അവിടെനിന്ന് രക്ഷപെടുന്നതിന് പകരം ഘേന കാറില്‍ നിന്ന് ഇറങ്ങി സംഘത്തിന്റെ അടുത്തേക്ക് നടന്നുവരുകയാണ് ചെയ്തത്. ഈ സമയത്ത് മുന്നോട്ട് ചെന്ന ശാന്തിബായി ഘേന ദേശീയപതാകയെ അപമാനിച്ചു എന്ന് പറഞ്ഞ് അക്രോശിക്കുന്നത് കാണാം. കുറച്ച് നേരത്തിന് ശേഷം നെറ്റിയിലെ ചോര തുടച്ചുകൊണ്ട് കാറിനടുത്തേക്ക് വരുന്ന ഘേനയെയാണ് ദൃശ്യത്തില്‍ കാണുന്നത്.
ഘേന പബ്ലിസിറ്റിക്ക വേണ്ടി സ്വംയം തയ്യാറാക്കിയ നാടകമായിരുന്നു ഇതെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം. എന്നാല്‍ ആര്‍ക്ക് വേണ്ടിയാണ് ഫോട്ടോ ഷൂട്ട് നടത്തിയതെന്ന ചോദ്യത്തിന് ഘേന ഇതുവരെ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ദേശീയപതാക വസ്ത്രത്തിലണിയുന്നത് 1971ലെ നാഷണല്‍ ഹോണര്‍ ആക്ട് അനുസരിച്ച് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല